in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

2023ൽ കേരള ബ്ലാസ്റ്റേഴ്സിന് ഒട്ടേറെ മാറ്റങ്ങൾ വരുന്നു!! ബ്ലാസ്റ്റേഴ്‌സ് ക്ലബ്‌ ഡയറക്ടർ….

2023ൽ കേരള ബ്ലാസ്റ്റേഴ്സിൽ ഒട്ടേറെ മാറ്റങ്ങൾ വരുമെന്ന് ബ്ലാസ്റ്റേഴ്സ് ക്ലബ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റാഗ്രാം ഒഫീഷ്യൽ പേജിൽ സ്റ്റേറ്റ്മെന്റ് വഴിയാണ് നിഖിൽ ഭരദ്വാജ് കാര്യങ്ങൾ അറിയിച്ചത്.

2023ൽ കേരള ബ്ലാസ്റ്റേഴ്സിൽ ഒട്ടേറെ മാറ്റങ്ങൾ വരുമെന്ന് ബ്ലാസ്റ്റേഴ്സ് ക്ലബ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ബ്ലാസ്റ്റേഴ്സിന്റെ ഇൻസ്റ്റാഗ്രാം ഒഫീഷ്യൽ പേജിൽ സ്റ്റേറ്റ്മെന്റ് വഴിയാണ് നിഖിൽ ഭരദ്വാജ് കാര്യങ്ങൾ അറിയിച്ചത്.

2023ൽ ടീമിന്റെ കായിക വ്യാപാര പ്രവർത്തനങ്ങൾ വളരെയധികം ഉയർത്താനുള്ള നിലപാടിലാണ് ക്ലബ്‌ ഡയറക്ടർ. ഒപ്പം ജനുവരിയിൽ തന്നെ വളരെ വലിയ അറിയിപ്പുകളുണ്ടാകുമെന്നും നിഖിൽ പറഞ്ഞു.

“2023ൽ ക്ലബ്ബിന്റെ കായിക-വ്യാപാര പ്രവർത്തനങ്ങൾ ഉയർത്താൻ ക്ലബ്ബ് കൂടുതൽ തന്ത്രപ്രധാനമായ സംരംഭങ്ങൾ അവതരിപ്പിക്കുന്നത് കാണാൻ പോകുന്നു. ജനുവരിയിൽ തന്നെ വളരെ സവിശേഷമായ ഒരു അറിയിപ്പ് വരുന്നു, അതിനാൽ കാത്തിരിക്കൂ.”

ഇതിനപ്പുറം ടീമിൽ മികച്ച താരങ്ങളയെയും മികച്ച സൗകര്യങ്ങളും കൊണ്ടുവരാനും ഒപ്പം അതിനുവേണ്ടി കൂടുതൽ നിക്ഷേപം കൊണ്ടുവരാനുള്ള ആരാധകരുടെ ആഗ്രഹത്തെ കുറിച്ചാണ് പിന്നീട് ക്ലബ്‌ ഡയറക്ടറായ നിഖിൽ ഭരദ്വാജ് എഴുതിയത്.

“കൂടുതൽ ആവേശത്തോടെയും അഭിലാഷത്തോടെയും ഞങ്ങൾ 2023ലേക്ക് നോക്കുന്നു. ക്ലബ്ബിന് എല്ലായ്പ്പോഴും മികച്ച കളിക്കാരും മികച്ച സൗകര്യങ്ങളും ഉണ്ടായിരിക്കണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അതിനർത്ഥം അവർ ടീമിൽ കൂടുതൽ നിക്ഷേപം പ്രതീക്ഷിക്കുന്നു എന്നാണ്.” നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.

നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്താണുള്ളത്. നാളെ വൈകീട്ട് 7:30ക്കി കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ജംഷെഡ്പൂർ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

ലൂണ പൊളിയാണ്?ഫുൾ ബാക്ക് നിർത്തിയാലും അവൻ തിളങ്ങുമെന്ന് ഇവാൻ ആശാൻ

ക്രിസ്ത്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും വീണ്ടും മുഖാമുഖം എത്തുന്നു….