in ,

LOVELOVE

വിക്ടർ മോംഗിൽ ഇന്ന് കളിക്കുമോ? ഇവാൻ ആശാൻ പറയുന്നു..

മത്സരത്തിന് മുന്നോടിയായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫെറൻസിൽ ഒഡിഷക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ലഭ്യതയും വിക്ടർ മോംഗിൽ കളിക്കാനുള്ള സാധ്യതകളെയും കുറിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകനായ ഇവാൻ വുകോമനോവിച് സംസാരിച്ചത്

ഒഡിഷ എഫ്സിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ മത്സരത്തിൽ സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ കളിക്കാൻ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്.

മത്സരത്തിന് മുന്നോടിയായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫെറൻസിൽ ഒഡിഷക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ലഭ്യതയും വിക്ടർ മോംഗിൽ കളിക്കാനുള്ള സാധ്യതകളെയും കുറിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകനായ ഇവാൻ വുകോമനോവിച് സംസാരിച്ചത്.

ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിന്
കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുള്ള എല്ലാ താരങ്ങളും ലഭ്യമാണെന്ന് പറഞ്ഞ പരിശീലകൻ, സ്പാനിഷ് താരം വിക്ടർ മോംഗിൽ കളിക്കാനുള്ള സാധ്യതയും വെളിപ്പെടുത്തി.

“എല്ലാവരും ഒഡിഷക്കെതിരായ മത്സരത്തിന് ലഭ്യമാണ്, എല്ലാവരും പൂർണ ആരാഗ്യവന്മാരാണ്, ഞങ്ങൾ ഇവിടെയെത്തിയിരിക്കുന്നത് മുഴുവൻ സ്‌ക്വാഡുമായാണ്, അതിനാൽ ആര് വേണമെങ്കിലും നാളത്തെ മത്സരത്തിൽ കളിക്കാം.”

“വിക്ടർ മോംഗിൽ മികച്ച ക്വാളിറ്റിയുള്ള താരമാണ്, അദ്ദേഹവും നാളത്തെ മത്സരത്തിന് ലഭ്യമാണ്. വിക്ടർ മോംഗിൽ നാളെ കളിക്കാൻ സാധ്യതയുണ്ട്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

aaveshamclub

ഒരു മാറ്റവുമില്ല, ആക്രമിച്ചു തന്നെ കളിക്കുമെന്ന് ഇവാൻ ആശാൻ

അവരിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് നിരവധി കാര്യങ്ങൾ പ്രതീക്ഷിക്കുന്നു – ബ്ലാസ്റ്റേഴ്‌സ് കോച്ച്