in ,

LOVELOVE

ഒരു മാറ്റവുമില്ല, ആക്രമിച്ചു തന്നെ കളിക്കുമെന്ന് ഇവാൻ ആശാൻ

ഹോം ഗ്രൗണ്ടിലെ മത്സരങ്ങളിലെല്ലാം ഫാൻസിനു മുൻപിൽ കാഴ്ച വെച്ചത് പോലെ എവേ മത്സരങ്ങളിലും ആക്രമിച്ചു കളിക്കുന്ന കളിരീതി സ്വീകരിക്കുമോ എന്ന ആവേശം ക്ലബ്ബിന്റെ പ്രതിനിധി അഭിലാൽ അരവിന്ദാക്ഷന്റെ ചോദ്യത്തിനാണ്‌ ഇവാൻ ആശാൻ മറുപടി നൽകിയത്.

കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കാഴ്ച വെച്ചത് പോലെ ഇത്തവണയും ആക്രമണഫുട്ബോൾ തന്നെയാണ് തങ്ങൾ കളിക്കാൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്.

ഒഡിഷ എഫ്സിക്കെതിരെ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ എവേ മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ ടീമിന്റെ കളിരീതിയെ കുറിച്ച് വിവരിക്കുന്നത്.

ഹോം ഗ്രൗണ്ടിലെ മത്സരങ്ങളിലെല്ലാം ഫാൻസിനു മുൻപിൽ കാഴ്ച വെച്ചത് പോലെ എവേ മത്സരങ്ങളിലും ആക്രമിച്ചു കളിക്കുന്ന കളിരീതി സ്വീകരിക്കുമോ എന്ന ആവേശം ക്ലബ്ബിന്റെ പ്രതിനിധി അഭിലാൽ അരവിന്ദാക്ഷന്റെ ചോദ്യത്തിനാണ്‌ ഇവാൻ ആശാൻ മറുപടി നൽകിയത്.

“തീർച്ചയായും, കാരണം ഞങ്ങൾ കളിക്കാൻ ഇഷ്ടപ്പെടുന്നത് അതാണ്, ആക്രമണ ഫുട്ബോളിന്റെ കളിരീതിയിൽ, ഈയൊരു കളിരീതിയിൽ തന്നെയാണ് നമ്മൾ ആസ്വദിച്ചു കളിക്കുവാൻ ഇഷ്ടപ്പെടുന്നത്. ഈയൊരു രീതിയിൽ തന്നെയാണ് നമ്മുടെ താരങ്ങൾ കളിക്കുന്നതായി കാണാൻ ആഗ്രഹിക്കുന്നത്, കാരണം പരിശീലന സെഷനുകളിലും മത്സരങ്ങളിലുമെല്ലാം അവർ അത് ആസ്വദിച്ചുകൊണ്ടാണ് കളിക്കുന്നത്, അതങ്ങനെ തുടരാൻ തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്നതും.”

“കംഫർട് സോണിന് പുറത്ത് പോകുന്നതിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നിങ്ങൾ നിങ്ങളുടെ കംഫർട് സോണിനു പുറത്ത് പോകുകയും അങ്ങനെ കളിക്കുകയുമാണെങ്കിൽ, അങ്ങനെയാണ് നിങ്ങൾ മെച്ചപ്പെടുന്നത്, അങ്ങനെയാണ് നിങ്ങൾ കൂടുതൽ മികച്ചതാകുന്നത്. താരങ്ങൾ വ്യക്തിഗതമായി മാത്രമല്ല, ഒരു ടീമെന്ന നിലയിലും മെച്ചപ്പെടുന്നു, അങ്ങനെ തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

kerala blasters

മുംബൈയുടെ സൂപ്പർ താരനിരയെ തളച്ചിട്ട് ജംഷഡ്പൂർ എഫ്സി..

വിക്ടർ മോംഗിൽ ഇന്ന് കളിക്കുമോ? ഇവാൻ ആശാൻ പറയുന്നു..