in ,

LOVELOVE

ഐഎസ്എൽ ഷീൽഡ്, കിരീടം നേടാൻ കഴിയുന്ന ടീമായി ബ്ലാസ്റ്റേഴ്‌സ് മാറണമെന്ന് ഇവാൻ ആശാൻ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തി ഫൈനൽ പോരാട്ടം വരെയെത്തി ഗോവയിലെ ഫൈനൽ ഭൂമിയിൽ നിർഭാഗ്യം കൊണ്ട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പൊരുതി വീണ് തങ്ങളുടെ കന്നി ഐഎസ്എൽ കിരീടം കയ്യെത്തും ദൂരത്തു നഷ്ടമായ ഇവാനും സംഘവും ഇത്തവണ കൂടുതൽ ശക്തിയോടെയാണ് മത്സരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തി ഫൈനൽ പോരാട്ടം വരെയെത്തി ഗോവയിലെ ഫൈനൽ ഭൂമിയിൽ നിർഭാഗ്യം കൊണ്ട് പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പൊരുതി വീണ് തങ്ങളുടെ കന്നി ഐഎസ്എൽ കിരീടം കയ്യെത്തും ദൂരത്തു നഷ്ടമായ ഇവാനും സംഘവും ഇത്തവണ കൂടുതൽ ശക്തിയോടെയാണ് മത്സരിക്കുന്നത്.

ഐഎസ്എൽ ലീഗ് ഷീൽഡ്, ഐഎസ്എൽ കിരീടം തുടങ്ങി സാധ്യമായ എല്ലാം നേടാൻ കഴിയുന്ന ഒരു ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്.

നിലവിൽ സീസണിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിലവിൽ പോയന്റ് ടേബിളിൽ ടോപ് ഫോറിൽ സ്ഥാനം നേടിയിട്ടുണ്ട്. സാധ്യമായ എല്ലാ നേട്ടങ്ങളും കൈവരിക്കാൻ കഴിയുന്ന ഒരു ടീമായി ബ്ലാസ്റ്റേഴ്സിനെ മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇവാന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

“തോൽപ്പിക്കാൻ പ്രയാസമുള്ള ഒരു ടീമായി മാറുക എന്നതാണ് ഞങ്ങൾക്ക് വേണ്ടത്, എല്ലായിപ്പോഴും മികച്ച കളി പുറത്തെടുക്കുന്ന, ഐഎസ്എൽ ലീഗ് ഷീൽഡിന് വേണ്ടി കൂടുതൽ പോയന്റ് നേടാൻ പൊരുതുന്ന, ഐഎസ്എൽ കിരീടവും സാധ്യമായ മറ്റെല്ലാം നേടാനാകുന്ന ഒരു ടീമായി മാറുക എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” – ഇവാൻ വുകോമനോവിച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ തിങ്കളാഴ്ച ഒഡിഷ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ഹോം ഗ്രൗണ്ടായ കലൂർ സ്റ്റേഡിയത്തിൽ വെച്ച് നേരിടുന്നത്.

2022 കലണ്ടർ വർഷത്തിലെ അവസാന മത്സരത്തിൽ ആരാധകർക്ക് ഒരു പുതുവർഷപ്രതീക്ഷകൾ നൽകാൻ കേരള ബ്ലാസ്റ്റേഴ്സിനു കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ക്രിസ്തുമസ് വീക്കിലെ ഐഎസ്എൽ മത്സരങ്ങൾ ഇങ്ങനെ..

സഹൽ എന്തുകൊണ്ട് പത്താം റൗണ്ടിലെ മികച്ച ഇലവനിൽ??? വിശദീകരണവുമായി ഇന്ത്യൻ അവതാരിക…