in ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ക്രിസ്തുമസ് വീക്കിലെ ഐഎസ്എൽ മത്സരങ്ങൾ ഇങ്ങനെ..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ ആവേശകരമായി മുന്നോട്ടു പോകവേ 2022 കലണ്ടർ വർഷത്തിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ .

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ ആവേശകരമായി മുന്നോട്ടു പോകവേ 2022 കലണ്ടർ വർഷത്തിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന റൗണ്ട് മത്സരങ്ങൾക്ക് ഒരുങ്ങുകയാണ് ഓരോ ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ.

പതിനൊന്നു റൗണ്ടുകൾ പിന്നിട്ട ഐഎസ്എൽ സീസണിന്റെ പന്ത്രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച ജംഷഡ്പൂരിലെ ടാറ്റാ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിൽ കിക്ക് ഓഫ്‌ കുറിക്കുകയാണ്.

ഹോം ടീമായ ജംഷഡ്പൂർ എഫ്സി vs എഫ്സി ഗോവയെയാണ് നേരിടുന്നത്. വെള്ളിയാഴ്ച്ച നടക്കുന്ന അടുത്ത മത്സരത്തിൽ തുടർവിജയം ലക്ഷ്യമാക്കി ബാംഗ്ലൂരു എഫ്സി നിലവിലെ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയെ നേരിടും.

ശനിയാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ വൈകുന്നേരം 5:30ന് നിലവിൽ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് മുൻ ഐഎസ്എൽ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്സിയെ നേരിടും.

രാത്രി നടക്കുന്ന രണ്ടാം മത്സരത്തിൽ 7:30ന് സീസണിലെ ആദ്യ പോയന്റ് ലക്ഷ്യമാക്കി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി ഹോം ഗ്രൗണ്ടിൽ എടികെ മോഹൻ ബഗാനെതിരെ ബൂട്ട് കെട്ടും. ക്രിസ്തുമസ് പ്രമാണിച്ച് ഐഎസ്എലിൽ ഞായറാഴ്ച കളി ഉണ്ടായിരിക്കുന്നതല്ല.

തിങ്കളാഴ്ച നടക്കുന്ന അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഹോം ഗ്രൗണ്ടിൽ വെച്ച് ഒഡിഷ എഫ്സിയെ നേരിടും. ഇങ്ങനെയാണ് ഈ ആഴ്ചയിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്. അതേസമയം ഈസ്റ്റ്‌ ബംഗാൾ ടീമിന് ഈയാഴ്ച മത്സരമില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് മാച്ച് വീക്ക്‌-12 മത്സരങ്ങൾ ഇങ്ങനെ:

മെസ്സിക്ക് തുല്യം മെസ്സി മാത്രം; മെസ്സിക്ക് വേണ്ടി അർജന്റീനയിലെ ഭരണകൂടം പാസ്സാക്കിയ ഒരു അപൂർവ നിയമത്തെപറ്റി അറിയാമോ?

ഐഎസ്എൽ ഷീൽഡ്, കിരീടം നേടാൻ കഴിയുന്ന ടീമായി ബ്ലാസ്റ്റേഴ്‌സ് മാറണമെന്ന് ഇവാൻ ആശാൻ