in , , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ശാരീരികമായി നേരിടണം; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഭീഷണി

സുഹൈറിനെതിരെ ചാന്റ്റ് മുഴക്കിയത് തങ്ങളുടെ ക്ലബ്ബിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ കൊൽക്കത്തയിൽ വെച്ച് ഏറ്റുമുട്ടുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കുമെന്നാണ് ഒരു വിഭാഗം ഈസ്റ്റ് ബംഗാൾ ആരാധകർ പറയുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൈകാര്യം ചെയ്യണമെന്നടക്കം ചിലർ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

കൊച്ചിയിൽ നടന്ന ഉദ്ഘാടനം മത്സരത്തിൽ ഈസ്റ്റ് ബംഗാൾ താരം വിപി സുഹൈറിനെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ ചിലർ നടത്തിയ ചാന്റ്റ് ഈസ്റ്റ് ബംഗാൾ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. കൊൽക്കത്തയിൽ ബ്ലാസ്റ്റേഴ്സിന്റെ മത്സരം നടക്കുമ്പോൾ ഇതിന് പ്രതികാരം ചെയ്യാൻ ഈസ്റ്റ് ബംഗാളിന്റെ ചില ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ്.

സുഹൈറിനെതിരെ ചാന്റ്റ് മുഴക്കിയത് തങ്ങളുടെ ക്ലബ്ബിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ കൊൽക്കത്തയിൽ വെച്ച് ഏറ്റുമുട്ടുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കുമെന്നാണ് ഒരു വിഭാഗം ഈസ്റ്റ് ബംഗാൾ ആരാധകർ പറയുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ കൈകാര്യം ചെയ്യണമെന്നടക്കം ചിലർ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.

സുഹൈറിനെതിരേ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ചാന്റ് ചെയ്തിരുന്നെങ്കിലും അതിര് കടന്നിരുന്നില്ല. ആ സംഭവത്തിൽ വിശദീകരണവുമായി ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട രംഗത്ത് വരികയും ചെയ്തിരുന്നു.

ഒരു ടീം ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ തങ്ങളുടെ ടീമിന് എല്ലാവിധ പിന്തുണ നൽകണെമന്ന ഉറപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വം ആണെന്നും എതിരാളികൾക്ക് ഭയമുണ്ടാവുന്ന ഒരു അന്തരീക്ഷം സ്റ്റേഡിയത്തിൽ ഒരുക്കേണ്ടത് ഞങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണെന്നും മഞ്ഞപ്പട പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ഹോം ടീമിന് നൽകിയ പിന്തുണ എന്നതിലപ്പുറം മറ്റൊന്നും ഇ ഈവിഷയത്തിൽ കാണരുതെന്ന് വ്യക്തമാക്കുന്ന മഞ്ഞപ്പട കേരളത്തെയോ ഇന്ത്യയെയോ പ്രതിനിധികരിക്കുന്ന ഏതൊരു താരത്തെയും പിന്തുണക്കാൻ മഞ്ഞപ്പട മുന്നിലുണ്ടാവുമെന്നും ക്ലബ് ഫുട്ബാളിൽ ക്ലബ് ആണ് വലുതെന്നും അല്ലാതെ എതിർ കളിക്കാരന്റെ പേരോ നാടോ കളിക്കളത്തിലെ 90 മിനുട്ടിൽ കാര്യമാക്കുന്നില്ലെന്നും മഞ്ഞപ്പട വ്യക്തമാക്കിയിരുന്നു.

ബ്ലാസ്റ്റേഴ്സിൽ പുതിയ തന്ത്രങ്ങളുമായി ആശാൻ; സൂപ്പർതാരത്തെ ആദ്യഇലവനിൽ എത്തിക്കും

സൂപ്പർ താരത്തെ ടീമിലെത്തിക്കുവാൻ ബ്ലാസ്റ്റേഴ്‌സ് എസ്ഡി നടത്തിയ നീക്കം ഇങ്ങനെയാണ്..