in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്സിൽ പുതിയ തന്ത്രങ്ങളുമായി ആശാൻ; സൂപ്പർതാരത്തെ ആദ്യഇലവനിൽ എത്തിക്കും

ഈസ്റ്റ് ബംഗാളിനേക്കാൾ കടുത്ത എതിരാളികളാണ് എടികെ മോഹൻ ബഗാൻ എന്നതിനാൽ ഈസ്റ്റ് ബംഗാളിനെതിരെ ഇറക്കിയ തന്ത്രത്തിൽ നിന്നും വേറിട്ട പ്ലാനോട് കൂടിയായിരിക്കും കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് അടുത്ത മത്സരത്തിൽ ടീമിനെ ഇറക്കുക. ആദ്യ മത്സരത്തിലെ ഹീറോ ഇവാൻ കലിയുഷ്‌നി അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ എത്താനുള്ള സാധ്യതകളും ഏറെയാണ്.

ഉദ്‌ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ 3-1 ന് പരിചയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് അടുത്ത എതിരാളികളായ എടികെ മോഹൻബഗാനെ നേരിടാനൊരുങ്ങുന്നത്. മറുഭാഗത്ത് എടികെ ആദ്യ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയോട് പരാജയപ്പെട്ടതിനാൽ തന്നെ ആദ്യ വിജയം ലക്ഷ്യമാക്കിയാണ് എടികെ മോഹൻബഗാൻ ബ്ലാസ്റ്റേഴ്സിനെതിരെ ഇറങ്ങുക. അതിനാൽ തന്നെ കൊച്ചിയിൽ നടക്കുന്ന രണ്ടാമങ്കത്തിന് വാശിയേറുമെന്നുറപ്പാണ്.

ഈസ്റ്റ് ബംഗാളിനേക്കാൾ കടുത്ത എതിരാളികളാണ് എടികെ മോഹൻ ബഗാൻ എന്നതിനാൽ ഈസ്റ്റ് ബംഗാളിനെതിരെ ഇറക്കിയ തന്ത്രത്തിൽ നിന്നും വേറിട്ട പ്ലാനോട് കൂടിയായിരിക്കും കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് അടുത്ത മത്സരത്തിൽ ടീമിനെ ഇറക്കുക. ആദ്യ മത്സരത്തിലെ ഹീറോ ഇവാൻ കലിയുഷ്‌നി അടുത്ത മത്സരത്തിൽ ആദ്യ ഇലവനിൽ എത്താനുള്ള സാധ്യതകളും ഏറെയാണ്.

മധ്യനിരയിൽ കലിയുഷ്‌നി- ലൂണ സഖ്യം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ലക്ഷ്യമിടുന്നത്. ഇർ തമ്മിലുള്ള കോംബോ ഒരു വിജയം ഫോർമുലയായി മാറുമെന്ന് ആരാധകരും വിശ്വസിക്കുന്നുണ്ട്. പക്ഷെ ആദ്യ ഇലവനിലേക്ക് കലിയുഷ്‌നിയെ കൊണ്ട് വരുമ്പോൾ മധ്യ നിരയും മുന്നേറ്റ നിരയെയും പൊളിച്ചെഴുതേണ്ടതുണ്ട്.

4-4-2 എന്ന ഫോർമേഷനിൽ തന്നെ ആശാൻ അടുത്ത കളിക്കും ബ്ലാസ്‌റ്റേഴ്‌സിനെ ഇറക്കിയാൽ, ആദ്യ ഇലവനിൽ കലിയുഷ്‌നി കൂടിയെത്തിയാൽ മധ്യ നിരയിൽ നിന്നും ജീക്സൺ സിങ്ങോ, പുട്ടിയയോ പുറത്തിരിക്കേണ്ടി വരും. കൂടാതെ മുന്നേറ്റനിരയിലും മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്. 4 വിദേശ താരങ്ങളെ മാത്രമേ ആദ്യ ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കൂ എന്നതിനാൽ കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റ നിരയി കളിച്ച ജിയാനു, ദയമന്തകോസ് എന്നിവരിൽ ആരെയെങ്കിലും ബെഞ്ചിൽ ഇരുത്തി ഒരു ഇന്ത്യൻ താരത്തെ ആദ്യഇലവനിൽ മുന്നേറ്റനിരയിൽ ഉൾപ്പെടുത്തേണ്ടി വരും.

മലയാളി താരമായ കെപി രാഹുൽ, അല്ലെങ്കിൽ ബിദ്ധ്യാസാഗർ സിങ്ങിനെയോ ആദ്യ ഇലവനിൽ ഉൾപ്പെടുത്തേണ്ടി വരും. എങ്കിൽ മാത്രമേ ആദ്യ കളിയിലെ ഹീറോ കലിയുഷ്‌നിക്ക് ആദ്യ ഇലവനിൽ എത്താൻ സാധിക്കുകയുള്ളു.

ഓഗ്ബച്ച ഗോളടി തുടങ്ങി, തകർപ്പൻ വിജയവുമായി ചാമ്പ്യൻമാർ..

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ശാരീരികമായി നേരിടണം; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഭീഷണി