in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു

ഒഡിഷ എഫ്സിക്കെതിരെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എവേ മത്സരത്തിനുള്ള ഫസ്റ്റ് ഇലവൻ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഭുവന്വേശറിലെ കലിംഗ സ്റ്റേഡിയത്തിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് അൽപ്പം സമയങ്ങൾക്കുള്ളിൽ ഒഡിഷയെ നേരിടും.

ഒഡിഷ എഫ്സിക്കെതിരെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ എവേ മത്സരത്തിനുള്ള ഫസ്റ്റ് ഇലവൻ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരത്തോടെ ഭുവന്വേശറിലെ കലിംഗ സ്റ്റേഡിയത്തിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് അൽപ്പം സമയങ്ങൾക്കുള്ളിൽ ഒഡിഷയെ നേരിടും.

കേരള ബ്ലാസ്റ്റേഴ്സിന്റെ എവേ കിറ്റും ഒഡിഷയുടെ ഹോം കിറ്റും ഒരേ നിറമായതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്രീം നിറത്തിലുള്ള തങ്ങളുടെ തേർഡ് കിറ്റായിരിക്കും ഇന്നത്തെ മത്സരത്തിൽ അണിയുക.

അതേസമയം കഴിഞ്ഞ മത്സരത്തിൽ എ ടി കെ മോഹൻ ബഗാനോട് ഹോം ഗ്രൗണ്ടിൽ വെച്ച് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിനു തങ്ങളുടെ ഫാൻസിന് വേണ്ടി ഇന്നത്തെ മത്സരം വിജയിച്ചേ തീരൂ. എന്നാൽ ആദ്യ ഹോം മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഒഡിഷക്കും വിജയം അനിവാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്നത്തേയും ആദ്യ ഇലവനുള്ളത്. സ്‌ക്വാഡിൽ ലഭ്യമായിട്ടുള്ള വിദേശ താരങ്ങളിൽ വിക്ടർ മോംഗിൽ ഒഴികെയുള്ള താരങ്ങളെല്ലാം ഇലവനിൽ സ്ഥാനം നേടിയിട്ടുണ്ട്, ഈ മത്സരത്തിൽ വിക്ടർ മോംഗിൽ എന്ന സ്പാനിഷ് ഡിഫെൻഡർ കളിക്കാനുള്ള സാധ്യതകളും നേരത്തെ പരിശീലകൻ ഇവാൻ പറഞ്ഞിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള ഒഡിഷ എഫ്സിയുടെ ലൈനപ്പ് ഇങ്ങനെയാണ് :

Amrinder, Shubham, Sahil, Delgado, Osama, Saul, Issac, Jerry, Thoiba, Nandha, Mauricio

ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പ് ഇങ്ങനെയാണ് :

Gill, Lesko, Jessel, Khabra, Hormi, Jeakson, Ivan, Luna, Sahal, Puitea, Dimitrios

https://twitter.com/KeralaBlastersW/status/1584167764515774464?

ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചുകൊണ്ട് തുടങ്ങണമെന്ന് ഒഡിഷ പരിശീലകൻ

ലൂണയുടെ അസിസ്റ്റിൽ കബ്ര ഗോൾ?ബ്ലാസ്റ്റേഴ്‌സ് മുന്നിൽ..