in ,

‘കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ അവന് എന്തുചെയ്യാനാവുമെന്ന് അവൻ കാണിച്ചു’ – ഇവാൻ ആശാൻ

ബാംഗ്ലൂരു എഫ്സിക്കെതിരായ ഐഎസ്എലിലെ പ്ലേഓഫ് പോരാട്ടം അരങ്ങേറാൻ ഒരുങ്ങവേ മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിനെ പ്രശംസിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ബാംഗ്ലൂരു എഫ്സിക്കെതിരായ ഐഎസ്എലിലെ പ്ലേഓഫ് പോരാട്ടം അരങ്ങേറാൻ ഒരുങ്ങവേ മത്സരത്തിന് മുൻപായി നടന്ന പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് താരത്തിനെ പ്രശംസിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ഈയിടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച മലയാളി യുവതാരം വിബിൻ മോഹനനെ കുറിച്ചാണ് ഇവാൻ ആശാൻ സംസാരിച്ചത്. ബാംഗ്ലൂരു എഫ്സിക്കെതിരെ താരം കളിക്കുമോ ഇല്ലയൊയെന്ന് നമുക്ക് നോക്കാമെന്നും ആശാൻ പറഞ്ഞു.

“വിബിൻ മോഹനൻ ഒരു നല്ല കളിക്കാരനാണ്, അവൻ ഒരു നല്ല പയ്യനാണ്, അവൻ നിലത്തു കാലുകൾ താഴ്ത്തി ശാന്തനായിരിക്കണം, സ്വന്തം കരിയറിന് വേണ്ടി കഠിനാധ്വാനം ചെയ്യണം. നാളെ അദ്ദേഹത്തിന് മത്സരത്തിൽ കളിക്കാൻ സമയം ലഭിക്കുമോയെന്ന് നമുക്ക് നോക്കാം.”

“കഴിഞ്ഞ മത്സരത്തിൽ അവൻ അവന്റെ ക്വാളിറ്റി ഞങ്ങളുടെ ആരാധകർക്ക് മുന്നിൽ കാണിച്ചു, അത് ഞങ്ങളുടെ ആശയവും ആയിരുന്നു. ആ നിമിഷങ്ങളെല്ലാം അവൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണാൻ ഞങ്ങൾ ആഗ്രഹിച്ചു. അവന്റെ പുരോഗതിയിൽ ഞങ്ങൾ സന്തുഷ്ടരാണ്. അവൻ വന്നിട്ട് ഏകദേശം രണ്ട് മാസമായി ഞങ്ങൾക്കൊപ്പം, അതുപോലെതന്നെ മറ്റ് പല യുവ കളിക്കാർക്കും അവസരങ്ങൾ ലഭിക്കുന്നു.”

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

‘കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ അവന് എന്തുചെയ്യാനാവുമെന്ന് അവൻ കാണിച്ചു’ – ഇവാൻ ആശാൻ

ബാംഗ്ലൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു താരം കളിക്കുന്നത് പ്രശ്നമാകുമോ?? ഇവാൻ ആശാൻ പറയുന്നു