in ,

ബാംഗ്ലൂരുവിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ ഈയൊരു താരം കളിക്കുന്നത് പ്രശ്നമാകുമോ?? ഇവാൻ ആശാൻ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണ്ണായകമായ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ സസ്‌പെൻഷൻ കാരണം സൂപ്പർ താരമായ ഇവാൻ കലിയൂഷ്നി ബ്ലാസ്റ്റേഴ്‌സ് നിരയിൽ കളിക്കില്ല.

ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണ്ണായകമായ പ്ലേഓഫ് മത്സരത്തിൽ ബാംഗ്ലൂരു എഫ്സിയെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുമ്പോൾ സസ്‌പെൻഷൻ കാരണം സൂപ്പർ താരമായ ഇവാൻ കലിയൂഷ്നി ബ്ലാസ്റ്റേഴ്‌സ് നിരയിൽ കളിക്കില്ല.

സൂപ്പർ താരത്തിന്റെ അഭാവത്തിൽ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി യുവതാരം വിബിൻ മോഹനൻ വീണ്ടും ആദ്യ ഇലവനിൽ ഇടം നേടുകയാണെങ്കിൽ പ്ലേഓഫ് പോലെയൊരു നിർണ്ണായക മത്സരത്തിൽ വിബിന്റെ പ്രായവും പരിചയകുറവും പ്രശ്നമാകുമോയെന്ന ചോദ്യത്തിന് പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി നൽകി.

“നിങ്ങൾ യുവ കളിക്കാരെ കുറിച്ച് പറയുമ്പോൾ, അവർ മെയിൻ ടീമിൽ കളിക്കുമ്പോൾ അവർ കളിക്കാരായി വളരുന്ന നിമിഷത്തിൽ, വലിയ മത്സരങ്ങളിൽ കളിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നതാണ് നല്ലത്, കാരണം അത് നിങ്ങളെ മികച്ചതാക്കുന്നു. അത് നിങ്ങളെ വേഗത്തിൽ വളരാൻ സഹായിക്കുന്നു.”

“നിങ്ങൾ ഒരു ക്വാളിറ്റിയുള്ള കളിക്കാരനായിരിക്കുമ്പോൾ, മത്സരം പ്ലേ ഓഫിലോ ഫൈനലിലോ ആയാലും അത് പ്രശ്നമല്ല. കഴിഞ്ഞ വർഷം പോലും ഞങ്ങളുടെ ടീമിൽ ഫൈനലിൽ യുവതാരങ്ങളും സീസണിന്റെ ഭൂരിഭാഗവും കളിക്കാത്തവരുമായ ചില താരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അത് പ്രശ്നമല്ല, ഞങ്ങൾ അവരിൽ വിശ്വസിക്കുന്നു.”

“അവർക്ക് ക്വാളിറ്റിയുണ്ട്, കളി നിയന്ത്രിക്കുന്നത് അവരാണ്, സ്വന്തം കരിയർ തുടങ്ങേണ്ടത് അവരുടേതാണ്. ടീമിലെ പ്രധാന കളിക്കാരാകാൻ അവർ കഠിനാധ്വാനം ചെയ്യണമെന്ന് അവർ അറിഞ്ഞിരിക്കണം. അതിനാൽ ഇത്തരം കാര്യങ്ങൾ നമ്മൾ അധികം കാര്യമാക്കേണ്ടതില്ല.” – ഇവാൻ ആശാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

‘കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് മുന്നിൽ അവന് എന്തുചെയ്യാനാവുമെന്ന് അവൻ കാണിച്ചു’ – ഇവാൻ ആശാൻ

സന്തോഷ് ട്രോഫി ഇന്ത്യയെ നാണം കെടുത്തി ഇതിലും മികച്ചത് പയ്യനാട് സ്റ്റേഡിയം;