in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ക്രിസ്റ്റൽ ജോണിന്റെ മുൻഗാമി?ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പഴയ വില്ലൻ വാർ ലൈസൻസ് നേടാനൊരുങ്ങുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുൻപത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ തെറിവിളികൾക്കും മറ്റും ഇരയായ ഇന്ത്യൻ റഫറി പ്രാഞ്ചൽ ബാനർജി ഇപ്പോൾ ഇന്ത്യയുടെ അഭിമാന റഫറിയാകാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മുൻപത്തെ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഏറെ തെറിവിളികൾക്കും മറ്റും ഇരയായ ഇന്ത്യൻ റഫറി പ്രാഞ്ചൽ ബാനർജി ഇപ്പോൾ ഇന്ത്യയുടെ അഭിമാന റഫറിയാകാൻ ഒരുങ്ങുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ സ്ഥിരമായി സേവനം അനുഷ്‌ടിച്ചിരുന്ന ബാനർജിയെ ഏഷ്യയിലെ ഏറ്റവും മികച്ച മൂന്നു റഫറിമാറിൽ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട്. സൗദി അറേബ്യയിൽ വെച്ച് VAR ലൈസൻസ് നേടാൻ ഒരുങ്ങുകയാണ് പ്രാഞ്ചൽ ബാനർജി.

VAR ലൈസൻസ് ലഭിക്കുകയാണെങ്കിൽ ഇന്ത്യയിലെ ആദ്യ VAR ലൈസൻസ് റഫറിയായി പ്രാഞ്ചൽ ബാനർജി മാറും. കൂടാതെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അവസരങ്ങളും ഈ ഇന്ത്യൻ റഫറിയെ തേടി വരും.

ഏഷ്യയിലെ ഏറ്റവും മികച്ച മൂന്നു റഫറിമാരിലാണ് ഇദ്ദേഹം ഉൾപ്പെട്ടിരിക്കുന്നത്. എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗിൽ കൂടി വാർ സംവിധാനം നടപ്പാക്കണമെന്ന ആഗ്രഹത്തിലാണ് ആരാധകർ. ഇന്ത്യൻ ഫുട്ബോളിന് സാമ്പത്തികപരമായ ഭദ്രത ഇല്ലാത്തതിനാലാണ് നിലവിൽ VAR കൊണ്ടുവരാൻ കഴിയാത്തത്.

ബ്ലാസ്റ്റേഴ്‌സ് ചെയ്തത് മണ്ടത്തരമൊ; ബ്ലാസ്റ്റേഴ്‌സിൽ നിന്നും ലോണിൽ പോയ താരം മിന്നും ഫോമിൽ…

സഹലിനെയും ഗിലിനെയും പോയതിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ ഈ കിടിലൻ താരം പോയാലും അത്ഭുതപ്പെടാനില്ല..