in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബാംഗ്ലൂരു കാത്തിരുന്നോളൂ.. ഇന്ത്യൻ ക്ലബ്ബുകളെ തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നു?

വിവാദകരമായ പ്ലേഓഫ് മത്സരത്തിൽ നിന്നും തോൽവവഴങ്ങിയതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചെറിയൊരു അവധിക്കാലം ആഘോഷിച്ചതിന് ശേഷം ഹീറോ സൂപ്പർ കപ്പിന് വേണ്ടി ഒരുക്കങ്ങൾ ആരംഭിക്കും.

വിവാദകരമായ പ്ലേഓഫ് മത്സരത്തിൽ നിന്നും തോൽവവഴങ്ങിയതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ചെറിയൊരു അവധിക്കാലം ആഘോഷിച്ചതിന് ശേഷം ഹീറോ സൂപ്പർ കപ്പിന് വേണ്ടി ഒരുക്കങ്ങൾ ആരംഭിക്കും.

ഏപ്രിൽ മാസത്തിൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിനു മുന്നോടിയായുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മാർച്ച്‌ 25-ന് ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വന്തം നാട്ടിൽ ഫാൻസിന് മുന്നിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ മെയിൻ ടീമിനെ തന്നെ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഗ്രൂപ്പ് എ യിലെ മത്സരങ്ങൾ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഗ്രൂപ്പിൽ ബാംഗ്ലൂരു എഫ്സി, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ടീമുകളാണുള്ളത്.

ഹീറോ സൂപ്പർ കപ്പ്‌ വിജയിക്കുന്നവർക്ക് കഴിഞ്ഞ തവണ ഐ ലീഗ് ജേതാക്കളായ ഗോകുലം കേരള എഫ്സിയുമായി ഒരു മത്സരം കളിച്ചുകൊണ്ട് വിജയിക്കുന്ന ടീമിന് എഎഫ്സി കപ്പിൽ യോഗ്യത നേടാനാകുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

ഒരു നിമിഷം കൊണ്ടാണ് ഛേത്രിയെ മലയാളികൾ വില്ലനാക്കിയത്?

ബ്ലാസ്റ്റേഴ്സിന്റെ തലയെടുപ്പുള്ള കൊമ്പൻമാർ വരുന്നു?ഫാൻസ്‌ ആഗ്രഹിച്ചത്..