in ,

LOLLOL

വമ്പൻ ഓഫർ വന്നു, ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സൂപ്പർ താരത്തിനെ കൈവിടുന്നു..

ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള എല്ലാ ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളും ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്.

ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിലെ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെയുള്ള എല്ലാ ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളും ട്രാൻസ്ഫർ മാർക്കറ്റിൽ താരങ്ങൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്.

വിദേശ താരങ്ങളുടെ കാര്യത്തിലും ഇന്ത്യൻ താരങ്ങളുടെ കാര്യത്തിലുമാണ് ക്ലബ്ബുകൾ പുതു താരങ്ങളെ അന്വേഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ കാര്യത്തിൽ ക്ലബ്ബ് നിരവധി താരങ്ങളെ ടീമിലെത്തിക്കാനായിട്ട് നോട്ടമിടുന്നുണ്ട്.അതുപോലെ തന്നെ ചില താരങ്ങൾ ക്ലബിന് പുറത്തേക്കും പോകാനൊരുങ്ങുകയാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ തന്നെ ലീഗിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ 22-വയസുകാരനായ ഗോൾകീപ്പർ പ്രഭ്ശുകൻ ഗിൽ ടീം വിടുമെന്ന് ട്രാൻസ്ഫർ റൂമറുകൾ ഉണ്ടായിരുന്നു.

ഈസ്റ്റ്‌ ബംഗാൾ ഉൾപ്പടെയുള്ള ചില ക്ലബ്ബുകൾ താരത്തിനു വേണ്ടി രംഗത്ത് വരുമെന്നും റിപ്പോർട്ടുകളിൽ വ്യക്തമായിരുന്നു. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ്‌ ബംഗാൾ ഗിലിന് വേണ്ടി വളരെ മികച്ച ഒരു ഓഫർ നൽകിയിട്ടുണ്ട്. എല്ലാം പ്രതീക്ഷിക്കുന്നത് പോലെ പോസിറ്റീവ് ആയി മുന്നോട്ട് പോയാൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുമുള്ള ഗിലിന്റെ സൈനിങ് ഈസ്റ്റ്‌ ബംഗാൾ പൂർത്തിയാക്കും.

4 കോടി രൂപ വേണം; 5 താരങ്ങളെ കൂടി വിറ്റഴിക്കാൻ ബ്ലാസ്റ്റേഴ്‌സ്

ഇത് തലവര മാറ്റുന്ന വമ്പൻ ട്രാൻസ്ഫർ സൈനിങ്??നായകനും പടിയിറങ്ങുന്നു..