ബംഗളുരു എഫ്സിയ്ക്കെതിരായ പ്ലേ ഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് കളം വിട്ടതിൽ ബ്ലാസ്റ്റേഴ്‌സിനെതിരെ എഐഎഫ്എഫ് അച്ചടക്കം സമിതി 4 കോടി രൂപ പിഴ ഈടാക്കിയിരുന്നു. ഇതിനെതിരെ ബ്ലാസ്റ്റേഴ്‌സ് അപ്പീൽ പോയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ തള്ളിയിരുന്നു. ഇതോടെ ബ്ലാസ്റ്റേഴ്‌സിന് 4 കോടി രൂപ തന്നെ പിഴ അടക്കേണ്ടി വന്നു. കൂടാതെ പരിശീലകൻ ഇവാൻ വുകമനോവിച്ചിനേതിരായ നടപടി വേറെയും.
എന്നാൽ ഈ 4 കോടി രൂപ നഷ്ട പിഴ നൽകാൻ ബ്ലാസ്റ്റേഴ്‌സ് ചില താരങ്ങളെ വിറ്റഴിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. നേരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ടീമിന്റെ പ്രവർത്തനമടക്കം നിർത്തി വെച്ചത് ഈ 4 കോടി രൂപ സമാഹരിക്കാനാണ്.
ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം 5 താരങ്ങളെ വിറ്റ് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.
ഗോൾ കീപ്പർ പ്രഭ്സുഖാൻ സിങ് ഗിൽ, പ്രതിരോധ താരം ധനചന്ദ്ര മീതെ, മധ്യനിര താരങ്ങളായ ആയുഷ് അധികാരി, ഗിവ്സൻ സിങ്, വിങ്ങർ സൗരവ് മോണ്ടേൽ എന്നിവരെയാണ് ബ്ലാസ്റ്റേഴ്‌സ് വിറ്റ് പണമുണ്ടാക്കാൻ ശ്രമിക്കുന്നത്. ഇവരെ കൂടാതെ നല്ല വില ലഭിച്ചാൽ ബ്രൈസ് മിറാണ്ടയെയും ബ്ലാസ്റ്റേഴ്‌സ് വിറ്റഴിച്ചേക്കും. ബ്രൈസ് മിറാണ്ടയ്ക്ക് വേണ്ടി ഒഡീഷ നീക്കങ്ങൾ നടത്തുന്നുണ്ട്.
ധനചന്ദ്ര മീതെ, ആയുഷ് അധികാരി, ഗിവ്സൻ സിങ് എന്നിവരെ വിൽക്കാനുള്ള നീകങ്ങൾ ഉണ്ടെങ്കിലും, ഗോൾ കീപ്പർ ഗിൽ, സൗരവ് മോണ്ടേൽ, ബ്രൈസ് മിറാണ്ട എന്നിവരെ നല്ല വില ലഭിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് വിൽക്കുകയുള്ളു.