in ,

LOVELOVE LOLLOL

സെലിബ്രേഷന് പിന്നിൽ കാരണമുണ്ട്, സന്തോഷവാർത്ത നൽകി സുനിൽ ചേത്രി?

ഇന്റർനാഷണൽ മത്സരങ്ങളിൽ ഇന്റർകൊണ്ടിനന്റൽ കപ്പിൽ മങ്കോലിയക്കെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം മത്സരത്തിന് കളത്തിലിറങ്ങിയ ഇന്ത്യൻ ഫുട്ബോൾ ടീം ഏകപക്ഷീയമായ ഒരു ഗോളിന് വനത്വവിനെ പരാജയപ്പെടുത്തിയിരുന്നു.

നായകൻ സുനിൽ ചേത്രി നേടുന്ന ഏകഗോളാണ് ഇന്ത്യക്ക് വിലപ്പെട്ട മൂന്നു പോയന്റുകൾ നൽകുന്നതും വിജയം സമ്മാനിക്കുന്നതും. ഈ ഗോൾ നേടിയതിന് ശേഷം ക്യാപ്റ്റൻ സുനിൽ ചെത്രി നടത്തിയ സെലിബ്രേഷനാണ് നിലവിൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

പന്ത് തന്റെ ജേഴ്സിയുടെ ഉള്ളിൽ വെച്ച് സെലിബ്രേഷൻ നടത്തിയ സുനിൽ ചെത്രി മത്സരശേഷം അതിന്റെ കാരണവും വെളിപ്പെടുത്തി. താനും തന്റെ ഭാര്യയും ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനാൽ ഈ സെലിബ്രേഷൻ തന്റെ ഭാര്യക്കും കുഞ്ഞിനും വേണ്ടി ചെയ്തതാണെന്നും സുനിൽ ചെത്രി പറഞ്ഞു.

ഈയൊരു രീതിയിൽ ഇത് പ്രഖ്യാപിക്കാനാണ് ആഗ്രഹിച്ചതെന്ന് വ്യക്തമാക്കിയ സുനിൽ ചെത്രി എല്ലാവരുടെയും ആശംസകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. ഇന്റർകോണ്ടിനന്റൽ കപ്പിലെ അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീം ലേബനാനെ നേരിടും.

ബ്രസീലിയൻസൂപ്പർ താരം നെയ്മറെ സ്വന്തമാക്കാൻ സൗദി ക്ലബ്

4 കോടി രൂപ വേണം; 5 താരങ്ങളെ കൂടി വിറ്റഴിക്കാൻ ബ്ലാസ്റ്റേഴ്‌സ്