in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ലൂണ കളിക്കാനില്ല, പകരം ബ്ലാസ്റ്റേഴ്‌സ് സ്വീകരിക്കുന്ന തന്ത്രങ്ങൾ ടീമിനെ വിജയിപ്പിക്കുമോ??

എടികെ മോഹൻ ബഗാനേതിരായ ഇന്ത്യൻ സൂപ്പർ ലീഗിലെ എവേ മത്സരത്തിൽ വിജയം ലക്ഷ്യമാക്കി ശനിയാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കളിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

എടികെ മോഹൻ ബഗാനേതിരായ ഇന്ത്യൻ സൂപ്പർ ലീഗിലെ എവേ മത്സരത്തിൽ വിജയം ലക്ഷ്യമാക്കി ശനിയാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ കളിക്കാനൊരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

അതേസമയം നാല് യെല്ലോ കാർഡുകൾ ലഭിച്ച ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായ അഡ്രിയാൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് ടീമിനെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന് പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മറുപടി നൽകി.

“മഞ്ഞക്കാർഡ് കാരണം എല്ലാ കളിക്കാരും സസ്‌പെൻഡ് ചെയ്യപ്പെടാൻ സാധ്യതയുള്ളതായി സീസൺ ആരംഭിക്കുമ്പോൾ മുതൽ നിങ്ങൾക്കറിയാവുന്നതാണ്. കഴിഞ്ഞ സീസണിൽ പോലും, രണ്ടോ മൂന്നോ മത്സരങ്ങളിൽ ഞങ്ങൾക്ക് ലൂണയെ നഷ്ടമായെന്ന് ഞാൻ കരുതുന്നു. ഇത് ഫുട്ബോളാണ് ഇവിടെ ഇങ്ങനെയാണ് സംഭവിക്കുന്നത്.”

“ഞങ്ങൾക്ക് എല്ലായ്‌പ്പോഴും ടീമിൽ ഉയർന്ന നിലവാരമുള്ള കളിക്കാർ ഉണ്ട്. അതിനാൽ, ഒരു പ്രശ്‌നവുമില്ല. ഞങ്ങൾക്ക് മാറിമാറി ഉപയോഗിക്കാൻ ചെയ്യാൻ കഴിയുന്ന നിരവധി ഓപ്ഷനുകൾ ഉണ്ട്. ഞങ്ങൾ ഒരു അധിക മിഡ്ഫീൽഡറെ അല്ലെങ്കിൽ ഒരു അധിക സ്‌ട്രൈക്കറെ ചേർത്താലും അത് ശെരിയാകും. ഇന്ന് ഉച്ചതിരിഞ്ഞ് ഞങ്ങൾക്ക് ഒരു പരിശീലന സെഷൻ കൂടിയുണ്ട്, ഞങ്ങൾ ഇതിനുള്ള പരിഹാരങ്ങൾ കണ്ടെത്തും.” – ഇവാൻ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

പിഎസ്ജി മടുത്തുവോ?? മെസ്സി പോകാൻ സാധ്യതയുള്ള രണ്ട് ക്ലബ്ബുകൾ ഇവയാണ്..

എടികെയെ നേരിടാൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരികെയെത്തുന്നു?