in ,

LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രങ്ങൾ ഫലം കാണുന്നു.?അടിയന്തര യോഗംവിളിച്ചു?പ്ലേഓഫ് വീണ്ടും നടത്തുമോ??

ബാംഗ്ലൂരു എഫ്സിക്കെതിരായ പ്ലേഓഫ് മത്സരത്തിൽ മോശം റഫറിയിങ്ങിനെ തുടർന്ന് മത്സരം പാതിവഴിയിൽ നിർത്തി വെച്ച് മൈതാനം വിട്ടുപോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി AIFF-ന് മുൻപാകെ തങ്ങളുടെ പരാതി സമർപ്പിച്ചിരുന്നു.

ബാംഗ്ലൂരു എഫ്സിക്കെതിരായ പ്ലേഓഫ് മത്സരത്തിൽ മോശം റഫറിയിങ്ങിനെ തുടർന്ന് മത്സരം പാതിവഴിയിൽ നിർത്തി വെച്ച് മൈതാനം വിട്ടുപോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി AIFF-ന് മുൻപാകെ തങ്ങളുടെ പരാതി സമർപ്പിച്ചിരുന്നു.

നിർണ്ണായകമായ പ്ലേഓഫ് മത്സരത്തിൽ റഫറി വരുത്തിയ തെറ്റുകൾ ചൂണ്ടികാട്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി റഫറിയെ വിലക്കണമെന്നും മത്സരം വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

മുംബൈ സിറ്റി എഫ്സി vs ബാംഗ്ലൂരു എഫ്സി സെമിഫൈനൽ മത്സരം നാളെ അരങ്ങേറാൻ ഒരുങ്ങവേ കേരള ബ്ലാസ്റ്റേഴ്‌സ് നൽകിയ പരാതിയിൽ തീരുമാനം എടുക്കാൻ ഇന്ന് AIFF തങ്ങളുടെ ഡിസിപ്ലീനറി കമ്മിറ്റി യോഗം ചേരും.

മത്സരം പൂർത്തിയാകുന്നതിന് മുൻപ് മൈതാനം വിട്ടുപോയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പ്രതിഷേധവും യോഗത്തിൽ ചർച്ചയായേക്കും.

അതേസമയം ഇത് സംബന്ധിച്ച് ബാംഗ്ലൂരു എഫ്സിയോട് പ്രതികരിക്കാൻ AIFF ആവശ്യപ്പെട്ടിട്ടുണ്ട്. എന്തായാലും ഇന്ന് തന്നെ കമ്മിറ്റി ചേർന്നുകൊണ്ട് ഇക്കാര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തങ്ങളുടെ തീരുമാനങ്ങൾ എടുക്കും.

മത്സരത്തിന്റെ ഹൈലൈറ്റ്സ് വീഡിയോ :

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

ഇമ്പാക്ട് പ്ലയെർ; ഐപിഎല്ലിൽ ഇത്തവണ പുതിയ നിയമം; എന്താണ് ഇമ്പാക്ട് പ്ലയെർ റൂൾ?അറിയേണ്ടതെല്ലാം….

കലിപ്പടക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി?പടപ്പുറപ്പാടിനുള്ള തീയതി ഇതാ..