in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ക്രിസ്റ്റ്യാനോയുടെ സൗദി മാത്രമല്ല, സഹലിനെ പൊക്കാൻ വേറെയും വമ്പൻ ടീമുകൾ രംഗത്ത്!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാൻ കിക്ക് ഓഫ്‌ കുറിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ ഓപ്പൺ ആയി കിടക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ മലയാളി താരം സഹലിനെ സ്വന്തമാക്കാൻ നിരവധി ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാൻ കിക്ക് ഓഫ്‌ കുറിക്കാൻ മാസങ്ങൾ ബാക്കി നിൽക്കെ ഓപ്പൺ ആയി കിടക്കുന്ന ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയിലൂടെ മലയാളി താരം സഹലിനെ സ്വന്തമാക്കാൻ നിരവധി ഐഎസ്എൽ ക്ലബ്ബുകൾ രംഗത്ത് വന്നിരുന്നു.

മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ്സി, മുംബൈ സിറ്റി തുടങ്ങിയ ടീമുകളാണ് സഹലിനെ സ്വന്തമാക്കാൻ ഒഫീഷ്യൽ ഓഫർ നൽകി ബ്ലാസ്റ്റേഴ്സിന് മുന്നിൽ വന്നത്, എന്നാൽ ഇതുവരെയും സഹലിന്റെ കാര്യത്തിൽ ഉറപ്പായ നീക്കങ്ങൾ നടന്നിട്ടില്ല.

ഇതിനിടെയാണ് സഹൽ അബ്ദുസമദിനെ തേടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസെമയും കളിക്കുന്ന സൗദി പ്രോ ലീഗിൽ നിന്നുമുള്ള ടീമുകൾ അന്വേഷണം നടത്തിയതായി റിപ്പോർട്ട്‌ വരുന്നത്.

സഹലിനു വേണ്ടി സൗദി ടീമിന്റെ ഏജന്റ് ടു സഹലിന്റെ ഏജന്റ് തമ്മിൽ പ്രാഥമിക അന്വേഷണമാണ് സൗദി പ്രോ ലീഗിൽ നിന്നും നടത്തിയത്. സൗദി പ്രോ ലീഗ് കൂടാതെ വേറെയും ചിലയിടത്ത് നിന്നും സഹലിനു ഓഫറുകൾ വരുന്നുണ്ട്.

എന്നാൽ ഇതുവരെയും സഹലിന്റെ കാര്യത്തിൽ സൗദി പ്രോ ലീഗ് ടീമുകൾ ഉൾപ്പടെയുള്ള ട്രാൻസ്ഫർ വാർത്തകളും നീക്കങ്ങളും ഉറപ്പ് നൽകുന്നില്ല. കാര്യമായ നീക്കങ്ങൾ സഹലിനു വേണ്ടി ഇതുവരെ നടന്നിട്ടില്ല, പക്ഷെ സഹലിന്റെ ലഭ്യതയെ കുറിച്ച് അന്വേഷണം നടത്തുകയാണ് വമ്പൻ ടീമുകൾ.

മുംബൈ സിറ്റിയിൽ നിന്നുമൊരു കിടിലൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചാൻ ഒരുങ്ങുന്നു??

യുവ ഗോളികീപ്പർ വരുന്നു; ഗിലിന് പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്…