in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

യുവ ഗോളികീപ്പർ വരുന്നു; ഗിലിന് പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്…

കേരള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മൂന്ന് സീസണിലെയും ഗോൾ കീപ്പറായിരുന്നു പ്രഭ്സുഖൻ ഗിൽ ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഈസ്റ്റ്‌ ബംഗാലിലേക്കുള്ള കൂടുമാറ്റം ഇന്ത്യൻ ഫുട്ബാൾ ആരാധകരെ ഒന്നാകെ ഞെട്ടിച്ചിരുന്നു. 22 കാരൻ കഴിഞ്ഞ മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ മനസ്സ് കവർന്ന താരം കൂടിയാണ്.

എന്നാൽ എല്ലാ ആരാധകർക്കും ബ്ലാസ്റ്റേഴ്‌സ് ഗിലിന്റെ പകരക്കാരനായി ആരെ കൊണ്ടുവരും എന്നറിയാനുള്ള ആകാംക്ഷയിലാണ്. ഇതോട് സംബന്ധിചുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി എഫ്സിയുടെ ഗോൾകീപ്പറായ മുഹമ്മദ് നവാസിനെ സ്വന്തമാക്കാനുള്ള നീകങ്ങളിലാണ്.

ബ്ലാസ്റ്റേഴ്‌സ് താരത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നു മാത്രമാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. എഫ്സി ഗോവയിലൂടെ ഐഎസ്എലിൽ അരങ്ങേറ്റം കുറിച്ച താരമാണ് നവാസ്. താരം ഗോവക്കായി 43 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2019ലെ സൂപ്പർ കപ്പ്‌ ജേതാകളായ ഗോവൻ ടീമിലെയൊരു അങ്കം കൂടിയായിരുന്നു നവാസ്.

https://www.instagram.com/p/CucWgpTvRih/?igshid=MmU2YjMzNjRlOQ==

പിന്നീട് 2021-22 സീസൺ മുന്നോടിയായി താരം മുംബൈയിൽ ചെരുകയായിരുന്നു. എന്നാൽ മുംബൈയിലെത്തി ആദ്യ സീസൺ കുഴപ്പമില്ല പ്രകടനം താരം കാഴ്ചവെച്ചെങ്കിലും, കഴിഞ്ഞ സീസണിലെ ഫുർബ ലചെൻപയുടെ മിന്നും പ്രകടനം താരത്തെ ബെഞ്ചിലേക്ക് നയിക്കുകയായിരുന്നു. എന്തിരുന്നാലും ഈ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് കൂടുതൽ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതായിരിക്കും.

ക്രിസ്റ്റ്യാനോയുടെ സൗദി മാത്രമല്ല, സഹലിനെ പൊക്കാൻ വേറെയും വമ്പൻ ടീമുകൾ രംഗത്ത്!!

കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഹാപ്പി ആയി? സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ അവസാനിച്ചു..