ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ ക്രിക്കറ്റ് ടീംമംഗമായ മലയാളി താരം സഞ്ജു സാംസണെ കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി ബന്ധപ്പട്ടുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മീഡിയ ടീമിന്റെ രസകരമായ ചോദ്യങ്ങൾക്ക് സഞ്ജു മറുപടി നൽകുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ കുറിച്ച് ‘Pure Magic’ എന്നും, ബ്ലാസ്റ്റേഴ്‌സ് ഫാൻസ് കൂട്ടായ്മയായ മഞ്ഞപ്പടയെ കുറിച്ച് ‘Energy’ എന്നും പറഞ്ഞ സഞ്ജു ഫുട്ബോൾ കളിക്കുകയാണെങ്കിൽ സ്ട്രൈകർ പൊസിഷൻ ആണ് ഇഷ്ടമെന്നും പറഞ്ഞു.
കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെ ഇഷ്ടതാരം ആരാണെന്ന് ചോദ്യത്തിന് സഞ്ജു സാംസൺ നൽകിയ മറുപടി ‘എനിക്ക് പരിശീലകൻ ഇവാൻ വുകോമനോവിചിനെയാണ് ഇഷ്ടം’ എന്നാണ്.
ഹൈദരാബാദിനേതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ അവസാന ഹോം മത്സരത്തിന് കളി കാണാൻ കലൂർ സ്റ്റേഡിയത്തിലെത്തിയ സഞ്ജുവിനെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ആവേശത്തോടെയാണ് വരവേറ്റത്.