in ,

LOLLOL LOVELOVE AngryAngry OMGOMG CryCry

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ നായകൻ ഐഎസ്എലിൽ തുടരും?സൈനിങ് പൂർത്തിയായി..

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി വർഷങ്ങളോളം മഞ്ഞ കുപ്പായമണിഞ്ഞു കളിച്ച മുൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നായകൻ സന്ദേശ് ജിങ്കൻ തന്റെ പുതിയ ഐഎസ്എൽ ക്ലബ്ബിലേക്ക് കൂടുമാറുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി വർഷങ്ങളോളം മഞ്ഞ കുപ്പായമണിഞ്ഞു കളിച്ച മുൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നായകൻ സന്ദേശ് ജിങ്കൻ തന്റെ പുതിയ ഐഎസ്എൽ ക്ലബ്ബിലേക്ക് കൂടുമാറുകയാണ്.

യുണൈറ്റഡ് സിക്കിം എന്ന ക്ലബിലൂടെ 2011-ൽ സീനിയർ കരിയർ ആരംഭിച്ച ചണ്ടീഗഡ് സ്വദേശിയായ സന്ദേശ് ജിങ്കൻ അന്ന് ഐ ലീഗ് ടീമായ മുംബൈ സിറ്റിയിൽ കളിച്ചതിന് ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ കളി തുടങ്ങുന്നത്.

2014-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തിയ താരം 2020-ൽ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊണ്ട് മറ്റു അനവധി ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു, അവസാന സീസണിൽ ബാംഗ്ലൂരു എഫ്സിക്ക് വേണ്ടി കളിച്ച താരം ഇപ്പോഴിതാ എഫ്സി ഗോവയിൽ മൂന്നു വർഷത്തെ കരാറിൽ ഒപ്പ് വെച്ചതായി എഫ്സി ഗോവ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

29-വയസുകാരനായ സന്ദേശ് ജിങ്കൻ അടുത്ത സീസണിൽ എഫ്സി ഗോവ ജേഴ്സിയിൽ പന്ത് തട്ടും. സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിലും സജീവമായി പന്ത് തട്ടികൊണ്ടിരിക്കുന്ന താരമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി വിട്ടതിനു ശേഷം നിരവധി ക്ലബ്ബുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് സന്ദേശ് ജിങ്കൻ.

മിയാമിയിൽ മെസ്സിയുടെ അരങ്ങേറ്റം അടുത്ത മാസം?

ഒറ്റയടിക്ക് മൂന്നു കിടിലൻ ഇന്ത്യൻ സൈനിങ്ങുകൾ തൂക്കി?ഇത് സൂപ്പർ ട്രാൻസ്ഫർ നീക്കം?