in , ,

LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിനെ പുറത്താക്കി ഗോകുലം കേരള അടുത്ത റൗണ്ടിലേക്ക്..

ഗോകുലം കേരള എഫ്സിയുടെ നാടായ കോഴിക്കോട് വെച്ച് നടന്ന കേരള വിമൻസ് ലീഗിലെ അവസാന മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ 24 പോയന്റുമായി ഒന്നാം സ്ഥാനക്കാരായിരുന്നു ഗോകുലം കേരള എഫ്സി. 22 പോയന്റുമായി സീസണിൽ തോൽവിയറിയാതെ കുതിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സ്ഥാനം മൂന്നാമതും. മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം കൊണ്ട് ലീഗ് വിന്നേഴ്സ് ആകാമെന്ന രീതിയിൽ തുടങ്ങിയ മത്സരത്തിൽ

പ്രമുഖ ഐ ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ വിമൻസ് ടീമിനോട് പരാജയപ്പെട്ടുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ വിമൻസ് ടീം കേരള വിമൻസ് ലീഗിൽ നിന്നും പുറത്തായി.

ഗോകുലം കേരള എഫ്സിയുടെ നാടായ കോഴിക്കോട് വെച്ച് നടന്ന കേരള വിമൻസ് ലീഗിലെ അവസാന മത്സരത്തിൽ കളത്തിലിറങ്ങുമ്പോൾ 24 പോയന്റുമായി ഒന്നാം സ്ഥാനക്കാരായിരുന്നു ഗോകുലം കേരള എഫ്സി.

22 പോയന്റുമായി സീസണിൽ തോൽവിയറിയാതെ കുതിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സ്ഥാനം മൂന്നാമതും. മത്സരത്തിൽ വിജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം കൊണ്ട് ലീഗ് വിന്നേഴ്സ് ആകാമെന്ന രീതിയിൽ തുടങ്ങിയ മത്സരത്തിൽ ആദ്യം ലീഡ് നേടിയത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയായിരുന്നു.

എന്നാൽ പിന്നീട് ഗോളുകൾ തിരിച്ചടിച്ചു തുടങ്ങിയ ഗോകുലം കേരള ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകൾ നേടി സ്കോർബോർഡ്‌ 3-1 എന്ന നിലയിലേക്ക് മാറ്റി.

രണ്ടാം പകുതി തുടങ്ങിയതിനു ശേഷം ആദ്യം ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ വീണ്ടുമൊരു മൂന്നു ഗോൾ കൂടി ഗോകുലം കേരള എഫ്സി നേടിയതോടെ മത്സരത്തിൽ 6-2 സ്കോറിനു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയായിരുന്നു.

കൂടുതൽ വെളിപ്പെടുത്തലുകളുമായി ബ്ലാസ്റ്റേഴ്സ് താരം അപ്പോസ്തലോസ്

ഖബ്രയ്ക്ക് പകരം ജിങ്കൻ; അതൃപ്തിയറിയിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ