in ,

CryCry AngryAngry OMGOMG LOVELOVE LOLLOL

ഗിലിനെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്, പകരക്കാരൻ റെഡിയാണ്?

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയിട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഗോൾകീപ്പർ പ്രഭ്ശുകൻ ഗിൽ ടീം വിടാൻ സാധ്യത.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം നേടിയിട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഗോൾകീപ്പർ പ്രഭ്ശുകൻ ഗിൽ ടീം വിടാൻ സാധ്യത.

ടീമിലെ മറ്റൊരു ഗോൾകീപ്പരായ മലയാളി താരം സച്ചിൻ സുരേഷിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് ദീർഘകാലത്തേക്ക് നീട്ടിയിരുന്നു.

കൂടാതെ സൂപ്പർ കപ്പ്‌ ടൂർണമെന്റിലും ബ്ലാസ്റ്റേഴ്സിന്റെ ഗോൾവല കാത്തത് സച്ചിൻ സുരേഷാണ്, ഗിലിന് പകരം ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ കീപ്പറായി ഭാവിയിൽ വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചതും ഈ താരത്തെയാണ്.

എന്തായാലും നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രഭ്ശുകൻ ഗിൽ നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭ്യമാണ്. താരത്തെ വിൽക്കുവാനാണ് ബ്ലാസ്റ്റേഴ്സിന്റെ ഉദ്ദേശ്യം.

ഇതുവരെ മറ്റൊരു ക്ലബ്ബുമായും ഗിൽ സൈൻ ചെയ്തിട്ടില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സ് ടീം വിട്ടുപോകാനുള്ള സാധ്യതകൾ കൂടുതലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാക്ഷാൽ ഷെയിൻ വോണിനെ മറികടക്കാൻ സഞ്ജു

ലൊബേറ ചൈനീസ് ക്ലബ് വിട്ടു ഇനി ഇന്ത്യയിലേക്ക്