in ,

LOLLOL LOVELOVE

‘ഡിങ്കനെയും സുനിയെയും ഞങ്ങൾ ശെരിയാക്കും?’ ബാംഗ്ലൂരു ടീമിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചു കഴിഞ്ഞാൽ ഏപ്രിൽ മാസത്തിൽ തുടങ്ങുന്ന ഹീറോ സൂപ്പർ കപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കേരളം

താരങ്ങളെ തിരികെ വിളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ, സുനിൽ ഛേത്രി

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചു കഴിഞ്ഞാൽ ഏപ്രിൽ മാസത്തിൽ തുടങ്ങുന്ന ഹീറോ സൂപ്പർ കപ്പിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് കേരളം.

കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലായി ഏപ്രിൽ മാസത്തിലാണ് ഐഎസ്എൽ, ഐ ലീഗ് ടീമുകൾ തമ്മിൽ മാറ്റുരക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റ് അരങ്ങേറുന്നത്.

അതേസമയം ഗ്രൂപ്പ് എ യിൽ കോഴിക്കോട് സ്റ്റേഡിയത്തിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കൊപ്പം ഐഎസ്എൽ ക്ലബ്ബായ ബാംഗ്ലൂരു എഫ്സിയും ഗ്രൂപ്പിലുണ്ട്.

ഏപ്രിൽ 16-ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് vs ബാംഗ്ലൂരു എഫ്സി മത്സരത്തിൽ ഐഎസ്എൽ പ്ലേഓഫിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ കണക്ക് തീർക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

ബാംഗ്ലൂരു എഫ്സി താരം സുനിൽ ചേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിനെ ചൊല്ലിയാണ് പ്രശ്നങ്ങൾ അരങ്ങേറിയത്. അതിനാൽ തന്നെ പിന്നീട് മത്സരത്തിന് ശേഷം ചേത്രിക്കെതിരെ വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തി.

എന്തായാലും സൂപ്പർ കപ്പ്‌ മത്സരത്തിലും സുനിൽ ചേത്രിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ശബ്ദമുയരുമ്പോൾ, അതിനൊപ്പം തന്നെ ബാംഗ്ലൂരു എഫ്സി താരവും മുൻ ബ്ലാസ്റ്റേഴ്‌സ് താരവുമായ സന്ദേശ് ജിങ്കനെതിരെയും ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പ്രതികരിക്കും എന്നുറപ്പാണ്.

ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു വിവാദഗോൾ പ്രശ്നങ്ങൾ ഒത്തുതീർപ്പിലേക്ക്; മൗനസമ്മതം അറിയിച്ച് ബ്ലാസ്റ്റേഴ്സും; പുതിയ നീക്കങ്ങൾ ഇങ്ങനെ

ഹബീബി, കം ടു മലബാർ..?ഫുട്ബോൾ പ്രാന്തൻമാരുടെ നാട് ആവേശദിനങ്ങൾക്ക് ഒരുങ്ങുന്നു..