in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഐഎസ്എലിന് ഇടവേള നൽകും, ഇത്തവണ ഫിക്സചറിൽ മാറ്റങ്ങൾ വരുത്തി എഐഎഫ്എഫ്..

ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് സെപ്റ്റംബർ മാസം അവസാന ആഴ്ചയോടെ തുടക്കം കുറിക്കുകയാണ്. ഇന്ത്യയിലെ പ്രധാന ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന ടൂർണമെന്റിനു വേണ്ടിയുള്ള പ്രീസീസൺ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ആരാധകർ.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇത്തവണത്തെ മത്സരങ്ങളുടെ ഫിക്സചർ ഈ മാസം തന്നെ പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ മാസം മുതൽ തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഇത്തവണ ഇടവേള നൽകാനും എ ഐ എഫ് എഫ് തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ ഫിഫ ലോകകപ്പ് സമയത്തും നടത്തിയ ഇന്ത്യൻ സൂപ്പർ ലീഗിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തവണ ഇന്ത്യൻ ഫുട്ബോൾ ടീം ഏഷ്യ കപ്പ്‌ കളിക്കുന്നതിനാൽ ഇതിന് വേണ്ടി ഒരു മാസത്തിന്റെ ഇടവേള ലീഗിന് നൽകാനാണ് തീരുമാനം.

ജനുവരി മുതൽ ഫെബ്രുവരി വരെ നീളുന്ന ഏഷ്യ കപ്പ് ഇടവേളക്ക് ശേഷം പുണരാരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2024 ഏപ്രിൽ മാസത്തിലാണ് അവസാനിക്കുന്നത്. ഇത്തവണയും ഏറെ കിരീട പ്രതീക്ഷകളുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും ഐഎസ്എലിനെ വരവേൽക്കുന്നത്.

നാലിന്റെ ഭാഗ്യം സഞ്ജുവിനോ?; ബിസിസിഐ പരിഗണിക്കുന്ന 5 താരങ്ങളിൽ ഒരാൾ സഞ്ജു; പ്രതീക്ഷ

ബ്ലാസ്റ്റേഴ്സിനെതീരെ ബാംഗ്ലൂരുവും ഗോകുലവും ഒരു ഗ്രൂപ്പിൽ കളിക്കാനിറങ്ങുന്നു..