in ,

LOVELOVE

ഈ സീസണിലെ ഏറ്റവും മികച്ച മത്സരം?ഇതാദ്യമായല്ല ഇങ്ങനെയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കൊച്ചിയിൽ തങ്ങൾ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈയിനെതിരെ നടന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കൊച്ചിയിൽ തങ്ങൾ കളിച്ചതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈയിനെതിരെ നടന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.

മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ സംസാരിക്കവേയാണ് ചെന്നൈയിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ വിജയത്തെ കുറിച്ച് പരിശീലകൻ സംസാരിക്കുന്നത്.

“ഓർത്തെടുക്കുമ്പോൾ ഈ സീസണിൽ കളിയിൽ പിറകിലാകുകയും പിന്നീട് തിരിച്ചു പിടിക്കുകയും ചെയ്യുന്നത് ഇതാദ്യമല്ല. പല വട്ടം അങ്ങനെ സംഭവിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രതികരണം കാണുമ്പോൾ അക്കാര്യത്തിൽ ഞാൻ സന്തോഷവാനാണ്.”

“ഇന്ന് കളിക്ക് മുൻപ് തന്നെ സ്പോർട്ടിങ് ഡയറക്ടറോട് ഹോട്ടലിൽ വച്ച് സംസാരിക്കുമ്പോൾ തന്നെ എനിക്ക് ശുഭ പ്രതീക്ഷകൾ ഉണ്ടായിരുന്നു. താരങ്ങൾ നന്നായി കൃത്യമായി പ്രതികരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. ആദ്യ നിമിഷങ്ങൾക്കുള്ളിൽ ഗോൾ വഴങ്ങിയെങ്കിലും തിരിച്ചുവരുമെന്ന് എനിക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നു.”

“ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങുന്നത് തികച്ചും വേദനാജനകമാണ്. ആദ്യ നിമിഷം മുതൽ അവസാന നിമിഷം വരെ ശ്രദ്ധ പുലർത്തണം. അത്തരം തെറ്റുകൾ നമുക്ക് സഹിക്കാനാകില്ല. അതിനു ശേഷം കൃത്യമായി പ്രതികരിച്ചതിലൂടെ മികച്ച രീതിയിലാണ് ആദ്യ പകുതി പൂർത്തിയാക്കിയത്.”

“കളിക്കാർ ആദ്യ പകുതിയിൽ വളരെ മികച്ചതായിരുന്നു. ഈ സീസണിൽ ഹോം സ്റ്റേഡിയത്തിൽ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്.” – ഇവാൻ പറഞ്ഞു.

ആവേശപോരിൽ ചെന്നൈയിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്‌സ്?

ഇപ്പോൾ ആശ്വാസമായി?ചെന്നൈയിനെ തോൽപിച്ച ശേഷം ആശാൻ പറയുന്നു..