in ,

LOVELOVE LOLLOL CryCry

ഇപ്പോൾ ആശ്വാസമായി?ചെന്നൈയിനെ തോൽപിച്ച ശേഷം ആശാൻ പറയുന്നു..

ചെന്നൈയിൻ എഫ്സിക്കെതിരായ സൗത്തെൺ ഡെർബി മത്സരം കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയാണ്

ചെന്നൈയിൻ എഫ്സിക്കെതിരായ സൗത്തെൺ ഡെർബി മത്സരം കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ച് വിജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയാണ്.

മത്സരശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ ആഴ്ചകൾക്ക് ശേഷം ചെറിയൊരു ആശ്വാസം ലഭിച്ചുവെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞത്.

“പരിശീലനത്തിൽ നടത്തിയ കാര്യങ്ങളൊക്കെ കൃത്യമായി പ്രവർത്തികമാകുമ്പോൾ അതെന്നെ ഒരു പരിശീലകനെന്ന നിലയിൽ സന്തോഷിപ്പിക്കുന്നു. ടാക്ടിക്കിക്കൽ സൈഡിലും അങ്ങനെ തന്നെ. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് മടങ്ങിയെത്തണമായിരുന്നു.”

“ആ മികച്ച സമനില ഗോൾ നേടുന്നതിന് മുൻപും ഞങ്ങൾക്ക് ചില മികച്ച അവസരങ്ങൾ ഉണ്ടായിരുന്നു. രണ്ടാം പകുതിയിൽ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം ലഭിച്ചു.”

“ആദ്യ പകുതിക്കു ശേഷം ഞങ്ങൾ അസ്വസ്ഥരാകാനും പരിഭ്രാന്തരാകാനും ധൃതിയുള്ളവരാകാനും പാടില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. രണ്ടാം ഗോളിന് ശേഷം ഞങ്ങൾ കൂടുതൽ ഓർഗനൈസ്ഡ് ആയിരിക്കാൻ ശ്രമിച്ചു. അവസാന നിമിഷം ആദ്യം സംഭവിച്ചതുപോലെ ഗോൾ വഴങ്ങാതിരിക്കാൻ ശ്രമിച്ചു.”

“കഴിഞ്ഞ ആഴ്ച പറഞ്ഞതുപോലെ ഇത് ക്യാരക്ടറിനെയും മാനസികാവസ്ഥയെയും സംബന്ധിച്ചതാണ്. ജയിക്കുന്നവന്റെ മാനസികാവസ്ഥ. എതിരാളികളെ അപകടകരമായ ഒന്നും ചെയ്യാൻ അനുവദിക്കാത്ത മാനസികാവസ്ഥ. എല്ലാത്തിനുമവസാനം ആഴ്ചകൾക്ക് ശേഷം ചെറിയൊരാശ്വാസം ലഭിച്ചു.” – ഇവാൻ പറഞ്ഞു.

ഈ സീസണിലെ ഏറ്റവും മികച്ച മത്സരം?ഇതാദ്യമായല്ല ഇങ്ങനെയെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ..

അത് വേദനാജനകം, ആവർത്തിക്കരുത്; ഓർമ്മപ്പെടുത്തി ഇവാൻ വുകമനോവിച്ച്