in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ടീം പ്രീസീസണിന് വേണ്ടി കൊച്ചിയിൽ വരുന്നു?ഇത്തവണ കപ്പടിക്കണം?

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും സൈനിനങ്ങുകളെല്ലാം നടത്തി ഒരുങ്ങുകയാണ്.

വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ലക്ഷ്യമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും സൈനിനങ്ങുകളെല്ലാം നടത്തി ഒരുങ്ങുകയാണ്.

കഴിഞ്ഞ സീസണുകളിൽ കയ്യെത്തും ദൂരത്തു നഷ്ടമായ കിരീടം തിരിച്ചുപിടിക്കുവാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ നേരത്തെ ഒരുക്കങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ മാസത്തിന്റെ ആദ്യ ആഴ്ചയോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കൊച്ചിയിൽ വെച്ച് പ്രീസീസൺ പരിശീലനം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

കഴിഞ്ഞ തവണ ആഗസ്റ്റിലാണ് ആരംഭിച്ചത്, എന്നാൽ ഇത്തവണ സെപ്റ്റംബർ മാസത്തിൽ തുടങ്ങുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ജൂലൈ മാസത്തിൽ പരിശീലനം തുടങ്ങും. കൊച്ചിയിലെ പ്രീസീസൺ പരിശീലനത്തിന് ശേഷമായിരിക്കും ബ്ലാസ്റ്റേഴ്‌സ് വിദേശത്ത് പോയി പ്രീസീസൺ പരിശീലനം നടത്തുക.

ഇത്തവണ ഗൾഫ് രാജ്യങ്ങളിലെ പ്രീസീസൺ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലാൻ ചെയുന്നത്. കഴിഞ്ഞ തവണ നടന്നത് പോലെ യുഎഇ യിൽ വെച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരങ്ങൾ ഉണ്ടാവുകയെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

രക്ഷകനായി മെസ്സിയില്ല; പകരം നെയ്മർ; വമ്പൻ നീക്കങ്ങളുമായി സ്പാനിഷ് വമ്പന്മാർ

ഹോർമിപാമിനെ കൂടാതെ ജീ‌ക്സനെയും തൂക്കാൻ മോഹൻ ബഗാൻ, വിട്ടുകൊടുക്കുമോ ബ്ലാസ്റ്റേഴ്‌സ്??