in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

രക്ഷകനായി മെസ്സിയില്ല; പകരം നെയ്മർ; വമ്പൻ നീക്കങ്ങളുമായി സ്പാനിഷ് വമ്പന്മാർ

ബാഴ്‌സയിലേക്ക് മടങ്ങി പോകാനായിരുന്നു മെസ്സിയുടെ ആഗ്രഹം. എന്നാൽ ബാഴ്സ ബിഡ് നൽകാത്തതോടെ താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് പോകുകയായിരുന്നു. മെസ്സിയെ കൈവിട്ടത്തോടെ ബാഴ്‌സ മുൻ താരമായ നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന വാർത്തകൾ കൂടി പുറത്ത് വരികയാണ്.

സൂപ്പർ താരം ലയണൽ മെസ്സിയെ തിരികെയെത്തിക്കാമെന്ന പദ്ധതിയിലായിരുന്നു സ്പാനിഷ് വമ്പന്മാരായ ബാഴ്സ. എന്നാൽ ലാലിഗയിൽ സാമ്പത്തിക നിയന്ത്രണങ്ങൾ വീണ്ടും വിലങ്ങ് തടിയായതോടെ മെസ്സിയ്ക്ക് വേണ്ടി ഒരു ബിഡ് പോലും സമർപ്പിക്കാൻ ബാഴ്‌സയ്ക്ക് സാധിച്ചില്ല.

ബാഴ്‌സയിലേക്ക് മടങ്ങി പോകാനായിരുന്നു മെസ്സിയുടെ ആഗ്രഹം. എന്നാൽ ബാഴ്സ ബിഡ് നൽകാത്തതോടെ താരം അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് പോകുകയായിരുന്നു. മെസ്സിയെ കൈവിട്ടത്തോടെ ബാഴ്‌സ മുൻ താരമായ നെയ്മർക്ക് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന വാർത്തകൾ കൂടി പുറത്ത് വരികയാണ്.

നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ താരമാണ് നെയ്മർ. എന്നാൽ ക്ലബ് വിടാൻ താരത്തിനും താരത്തെ വിറ്റഴിക്കാൻ ക്ലബ്ബിനും താത്പര്യമുണ്ട്. നേരത്തെ നെയ്മർ പിഎസ്ജി വിടാൻ ഒരുക്കമല്ലായിരുന്നു. എന്നാൽ പിഎസ്ജി ആരാധകരുടെ പ്രതിഷേധവും കൂവിവിളിയുമൊക്കെ മനംമടുപ്പിച്ച നെയ്മർ അടുത്ത സീസണിൽ പുതിയ ക്ലബ്ബിൽ ചേരാനുള്ള നീക്കത്തിലാണ്.

കൂടാതെ ബാഴ്‍സയിലേക്ക് പോകാൻ തനിക്ക് താൽപര്യമുണ്ടെന്നും അതിനായി സാലറി കുറയ്ക്കാൻ തയാറാണെന്നും നെയ്മർ വ്യക്തമാക്കിയിരുന്നു. മെസ്സിയെ തിരികെയെത്തിക്കാൻ സാധിക്കാത്തതോടെ ബാഴ്‌സയ്ക്ക് ആരാധകരിൽ നിന്നും വലിയ പ്രതിഷേധം ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ പ്രതിഷേധം നെയ്മറെ തിരികെയെത്തിച്ച് ശാന്തമാക്കാം എന്ന പദ്ധതിയും ബാഴ്‌സയ്ക്കുണ്ട്.

എന്നാൽ നെയ്മർ സാലറി കുറയ്ക്കാൻ തയ്യാറാണെങ്കിലും ഒരു വമ്പൻ സൈനിങ്‌ നടത്താൻ ബാഴ്‌സയ്ക്ക് ഇനിയും കടമ്പകൾ പൂർത്തീകരിക്കേണ്ടതുണ്ട്. അവരുടെ മികച്ച താരങ്ങളെ വിറ്റഴിച്ചാൽ മാത്രമേ ബാഴ്‌സയ്ക്ക് നെയ്മറെ തിരിക്കെത്തിക്കാൻ സാധിക്കുകയുള്ളു.

സ്വാപ് ഡീൽ? ഹോർമിയെ കൊടുക്കുന്നു, പകരം പ്രീതം കോട്ടാലിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ്..

ബ്ലാസ്റ്റേഴ്‌സ് ടീം പ്രീസീസണിന് വേണ്ടി കൊച്ചിയിൽ വരുന്നു?ഇത്തവണ കപ്പടിക്കണം?