in ,

സ്വാപ് ഡീൽ? ഹോർമിയെ കൊടുക്കുന്നു, പകരം പ്രീതം കോട്ടാലിനെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ്..

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് മികച്ച താരങ്ങളെ ടീമിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തമാക്കുക എന്നതാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെയും ആവശ്യം.

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് മികച്ച താരങ്ങളെ ടീമിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തമാക്കുക എന്നതാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെയും ആവശ്യം.

എന്നാൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു ട്രാൻസ്ഫർ വാർത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്ര സന്തോഷം നൽകുന്നതല്ല. വെറും 22-വയസുകാരനായ ബ്ലാസ്റ്റേഴ്സിന്റെ യുവ സൂപ്പർ ഇന്ത്യൻ ഡിഫെൻഡർ ഹോർമിപാമിനെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായി നിൽക്കുകയാണ്.

ഇത്രയും മികച്ച ഒരു ഇന്ത്യൻ ഡിഫെൻഡർ വിൽക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് തീരുമാനത്തിനെതിരെ ആരാധകർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന്റെ നായകൻ പ്രീതം കോട്ടലിനെ സ്വന്തമാക്കി പകരം സ്വാപ് ഡീലിൽ ഹോർമിയെ വിട്ടുകൊടുക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നത്.

ഈ സ്വാപ് ഡീലിൽ അഡിഷണൽ ആയി ട്രാൻസ്ഫർ ഫീ കൂടി ഉൾപ്പെട്ടേക്കും. ദി ബ്രിഡ്ജ് മാധ്യമത്തിന്റെ റിപ്പോർട്ട്‌ പ്രകാരം 22-കാരനായ ഹോർമിയെ കൊടുത്ത് കൊണ്ട് 29-കാരനായ പ്രീതം കോട്ടാലിനെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നീക്കം.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ഇതിന്റെ പേരിലുള്ള ചർച്ചകളിലാണ്. വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നീക്കങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും. ഇന്ത്യൻ താരങ്ങളെ കൂടാതെ രണ്ട് വിദേശ താരങ്ങളെ കൂടിയും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നുണ്ട്.

അവസാനം വരെ ബാഴ്സയെ മെസ്സി കാത്തിരുന്നു?ഒടുവിൽ മെസ്സി ഇന്റർ മിയാമിയിൽ ചേർന്നു?

രക്ഷകനായി മെസ്സിയില്ല; പകരം നെയ്മർ; വമ്പൻ നീക്കങ്ങളുമായി സ്പാനിഷ് വമ്പന്മാർ