ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസണിലെ പകുതി മത്സരങ്ങൾ പിന്നിട്ടു കഴിഞ്ഞു. 2023ലെ എല്ലാ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും കഴിഞ്ഞപ്പോൾ 12 മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയാണ് ഐ എസ് എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്.
ഇതുവരെയുള്ള മത്സരങ്ങളിൽ ഇവാൻ ആശാന് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച പ്രകടനമാണ് നടത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഇതുവരെയുള്ള ഐഎസ്എൽ മത്സരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച താരമായി കണക്കുകൂട്ടുന്നത് അഡ്രിയാൻ ലൂണയെയാണ്.
മാത്രവുമല്ല 2023ലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച താരമായി ആരാധകർ തെരഞ്ഞെടുത്തത് അഡ്രിയാൻ ലൂണയെയാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023ലെ ആരാധകരുടെ പ്രിയതാരമായാണ് അഡ്രിയാൻ ലൂണ തിരഞ്ഞെടുക്കപ്പെട്ടത്. ഈ സീസണിലേത് മാത്രമല്ല, 2023 വർഷത്തിലെ തന്നെ ഏറ്റവും മികച്ച ഐഎസ്എൽ താരമാണ് ലൂണ.