in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്സിന് അഗ്നിപരീക്ഷകൾ, ബാംഗ്ലൂരു കഴിഞ്ഞാൽ കൊച്ചിയിൽ വരുന്നത് മറ്റൊരു എതിരാളി😍💥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവ് വിജയത്തിന്റെ ത്രില്ലിലാണ് നിലവിൽ.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വിജയ വഴിയിലേക്ക് തിരിച്ചെത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തം ആരാധകർക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവ് വിജയത്തിന്റെ ത്രില്ലിലാണ് നിലവിൽ.

ആദ്യപകുതിയിൽ രണ്ടു ഗോളുകൾ വഴങ്ങിയതിനുശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ച് വിജയം പിടിച്ചു വാങ്ങിയത്. ഇതോടെ അടുത്ത മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ, മാത്രമല്ല പ്ലേഓഫ് സ്ഥാനം ബ്ലാസ്റ്റേഴ്സ് ഉറപ്പിക്കുമെന്ന് വലിയ രീതിയിലുള്ള പ്രതീക്ഷ ഉണ്ടെങ്കിലും ഇത്തവണ ഷീൽഡ് ട്രോഫി കൂടി ടീം ലക്ഷ്യമാക്കുന്നുണ്ട്.

ഏപ്രിൽ മാസത്തോടെ അവസാനിക്കുന്ന ലീഗ് മത്സരങ്ങളിൽ ശേഷിക്കുന്ന പോരാട്ടങ്ങളിൽ തകർപ്പൻ പെർഫോമൻസ് കാഴ്ചവെക്കാൻ ആണ് ബ്ലാസ്റ്റേഴ്സിന്റെ ആഗ്രഹം. അതിനാൽ മാർച്ച് മാസത്തിൽ ബ്ലാസ്റ്റേഴ്സിന് മൂന്നു ശക്തമായ പോരാട്ടങ്ങളാണുള്ളത്. മാർച്ച് രണ്ടിന് നടക്കുന്ന അടുത്ത മത്സരത്തിൽ എതിരാളികളായ ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.

മാർച്ച് 13 നടക്കുന്ന മറ്റൊരു മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് നേരിടും. അതിനുശേഷം മാർച്ച് 30ന് എതിരാളിയുടെ സ്റ്റേഡിയത്തിൽ വച്ച് ജംഷഡ്പൂര് എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നേരിടുന്നത്. വരും മത്സരങ്ങളിൽ വിജയപ്രതീക്ഷകളോടെ മത്സരങ്ങളെ സമീപിക്കുന്ന ബ്ലാസ്റ്റേഴ്സിന് വിജയങ്ങൾ നേടാനായാൽ വളരെ മികച്ച നേട്ടങ്ങളാണ് ഈ സീസണിൽ നേടാനാവുക.

ബ്ലാസ്റ്റേഴ്സിന്റെ കരുത്തായി മലയാളി താരങ്ങൾ വിബിനും,ഐമനും എല്ലാം അതിന് ഉദാഹരണം

കിടിലൻ സൈനിങ്ങിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സിന്റെ ഓഫറുകൾ💥 ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തിന് പിന്നാലെ മൂന്നു ടീമുകൾ കൂടി രംഗത്ത്💥