ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മധ്യഭാഗത്ത് വച്ച് പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ നായകനും സൂപ്പർ വിദേശ താരവുമായ അഡ്രിയാൻ ലൂണ നിലവിൽ തന്റെ റീഹാബ് ഘട്ടത്തിലൂടെയാണ് കടന്നുപോവുന്നത്. പരിക്ക് മാറി പരിശീലനം ആരംഭിക്കാൻ ഒരുങ്ങുന്ന താരം ഈ സീസണിൽ ഐഎസ്എല്ലിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്.
കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉള്ള ആദ്യ സീസണിനെയും തന്റെ ഭാര്യയെ പരിചയപ്പെട്ട സാഹചര്യത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അഡ്രിയാൻ ലൂണ. ഇൻസ്റ്റഗ്രാം വഴിയാണ് ഭാര്യയെ പരിചയപ്പെട്ടതെന്ന് ലൂണ പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ വെറുതെ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ മരിയാനയുടെ പ്രൊഫൈൽ കണ്ടെന്നും തുടർന്ന് മെസ്സേജ് ചെയ്താണ് ബന്ധം സൃഷ്‌ടിച്ചതെന്നും ലൂണ വെളിപ്പെടുത്തി. കൂടാതെ ബ്ലാസ്റ്റർസിനോടോപ്പമുള്ള ആദ്യ സീസൺ ഗോവയിൽ ബയോബബിളിൽ ചെലവഴിച്ചത് ബുദ്ദിമുട്ടായിരുന്നുവെന്നും ലൂണ പറഞ്ഞു.
കോവിഡ് 19 കാരണം ഗോവയിൽ വെച്ച് നടന്ന ഐഎസ്എൽ സീസണിന്റെ തുടക്കത്തിൽ താരങ്ങളെല്ലാവരും മുഴുവൻ സമയവും റൂമിനുള്ളിലായിരുന്നുവെന്നും ഇത് കുറച്ചു ബുദ്ദിമുട്ടുണ്ടാക്കിയെന്ന് ലൂണ പറഞ്ഞു. അരങ്ങേറിയ ആദ്യ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ ഫൈനൽ മത്സരം വരെ എത്തിക്കാൻ ഇവാൻ ആശാന്റെ ടീമിനായി.