in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമി കിട്ടുമോ? സമനിലയെങ്കിലും നേടിയാൽ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത് ഇത്രമാത്രം😍🔥

വളരെയധികം ആകാംക്ഷയോടെയും പ്രതീക്ഷകളോടെയും സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിനെ സമീപിച്ച കേരള ബ്ലാസ്റ്റേഴ്സിനും ആരാധകർക്കും വളരെ അപ്രതീക്ഷിതമായ തോൽവിയാണ് സൂപ്പർ കപ്പിൽ നിന്ന് ലഭിച്ചത്. വളരെയധികം നിർണായകമായ ഒറ്റ മത്സരത്തിലെ തോൽവി കാരണം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായത് സൂപ്പർ കപ്പ്‌ സെമിഫൈനലാണ്.

എന്തായാലും സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അവസാനമായി ഗ്രൂപ്പിൽ ഒരു മത്സരം കൂടി ബാക്കിയുണ്ട്. ഇന്ന് നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

ഈ മത്സരത്തിൽ വിജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് സെമിഫൈനൽ പ്രതീക്ഷകളുണ്ടാകുമോ എന്നാണ് ആരാധകർക്ക് ഇപ്പോഴും സംശയമുള്ളത്. എന്നാൽ ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ജംഷഡ്പൂര് അവസാന മത്സരം പരാജയപ്പെടുകയും ചെയ്താൽ പോലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷകൾ ഇല്ല. ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യലി പുറത്തായതിനാൽ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.

അതേസമയം ഇന്നത്തെ മത്സരത്തിൽ സമനില എങ്കിലും നേടാനായാൽ കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർ എന്ന വിശേഷണത്തോടെ തല ഉയർത്തി മടങ്ങാനാവും. അതേസമയം ഇന്നത്തെ മത്സരം പരാജയപ്പെടുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെയധികം മോശമായിരിക്കും. ജംഷഡ്പൂരിനോട് വഴങ്ങിയ ഒരൊറ്റ തോൽവിയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെയെല്ലാം അട്ടിമറിച്ചത്.

അവസാന യുദ്ധത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്😍🔥നഷ്ടപ്പെടാൻ ഇനിയൊന്നുമില്ല..

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌പവർ🥵🔥പക്ഷെ ബ്ലാസ്റ്റേഴ്സിനെയും റൊണാൾഡോയെക്കാൾ മികച്ചത് ബാംഗ്ലൂരു🥵