in ,

അവസാന യുദ്ധത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്😍🔥നഷ്ടപ്പെടാൻ ഇനിയൊന്നുമില്ല..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ കപ്പ് കിരീടത്തിന് വേണ്ടിയുള്ള പ്രതീക്ഷകൾ അവസാനിച്ചുവെങ്കിലും ഗ്രൂപ്പിലെ അവസാന യുദ്ധത്തിനുവേണ്ടി തയ്യാറെടുക്കുകയാണ് ഇവാൻ ആശാനും ശിഷ്യൻമാരും.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനത്തോടെ സെമിഫൈനൽ യോഗ്യത ഉറപ്പാക്കിയ ജംഷഡ്പൂര് എഫ്സി vs ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ നേരിടും.

എന്നിൽ സമയം രാത്രി 7 30ന് നടക്കുന്ന രണ്ടാമത്തെ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പിൽ നിന്നും പുറത്തായ രണ്ട് ടീമുകൾ തമ്മിലാണ് ഗൂപ്പിലെ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള രാത്രിയിലെ മത്സരം.

അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റിലെ മത്സരങ്ങൾ ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയിലൂടെ ലൈവ് സംപ്രേഷണം തത്സമയം കാണാനാവും. ഇന്നത്തെ മത്സരം കൂടി വിജയിച്ചുകൊണ്ട് നാട്ടിലേക്ക് തലയുയർത്തി മടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുന്നത്. ജംഷഡ്പൂരിനോട് വഴങ്ങിയ തോൽവിയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളെ അട്ടിമറിച്ചത്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെയും ആശാന്റെയും സ്വപ്നത്തിനു മുന്നിൽ കടുത്ത വെല്ലുവിളികളാണ്🥵🔥

അവസാന യുദ്ധത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്😍🔥നഷ്ടപ്പെടാൻ ഇനിയൊന്നുമില്ല..