ഈ സീസണിൽ ഏറെ പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ്യയിൽ പറന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം ആരാധകരും ഒരുപാട് ആഗ്രഹിച്ചിരുന്നു തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി എന്ന സ്വപ്നത്തിനെ സൂപ്പർ കപ്പ് ടൂർണമെന്റിൽ കാണാനാവുമെന്ന്.
എന്നാൽ ഏറെ പ്രതീക്ഷകളും ആകാംക്ഷകളുമായി കാത്തിരുന്ന ആരാധകരെ വളരെയധികം നിരാശരാക്കി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് ടൂർണമെന്റിലെ പ്രകടനം. വിജയം പ്രതീക്ഷിച്ച മത്സരത്തിൽ ജംഷഡിപൂരിനോട് അപ്രതീക്ഷിത തോൽവിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഫലം.
ഈ തോൽവിയോടെ സൂപ്പർ കപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായ ബ്ലാസ്റ്റേഴ്സിന്റെ ഒരു കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുകയാണ്. കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി കിരീടം നേടുവാൻ വളരെയധികം ആഗ്രഹിച്ച പരിശീലകൻ ഇവാൻ വുകമനോവിചിന്റെ ബ്ലാസ്റ്റേഴ്സിലെ ലക്ഷ്യവും നീളുകയാണ്.
ഇനി സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് കിരീടത്തിന് വേണ്ടി പോരാടേണ്ടത് ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് ട്രോഫി, ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്നിവക്ക് വേണ്ടിയാണ്. പക്ഷേ ശക്തരായ എതിരാളികളിൽ നിന്നും കടുത്ത വെല്ലുവിളികൾ മറികടന്നു കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് ബ്ലാസ്റ്റേഴ്സിന് കിരീടം നേടേണ്ടത്.