in ,

CryCry LOVELOVE OMGOMG AngryAngry LOLLOL

ബ്ലാസ്റ്റേഴ്‌സിന്റെ അനീതി?എല്ലായിപ്പോഴും ഇങ്ങനെ തന്നെ? തുറന്നടിച്ച് മോംഗിൽന്റെ ഭാര്യ രംഗത്ത്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കളിച്ച സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ ഒരൊറ്റ സീസൺ കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്. എന്നാൽ പുതിയ കരാർ താരത്തിനു ക്ലബ്‌ നൽകാത്തത് കാരണം സ്പാനിഷ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അവസാന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ കളിച്ച സ്പാനിഷ് ഡിഫെൻഡർ വിക്ടർ മോംഗിൽ ഒരൊറ്റ സീസൺ കൊണ്ട് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ്. എന്നാൽ പുതിയ കരാർ താരത്തിനു ക്ലബ്‌ നൽകാത്തത് കാരണം സ്പാനിഷ് താരം ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്.

30-വയസുകാരനായ വിക്ടർ മോംഗിൽ ടീം വിടുന്ന കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചിരുന്നു. ഈയൊരു പോസ്റ്റിൽ ബ്ലാസ്റ്റേഴ്‌സ് ടീം വിടുന്ന അഞ്ച് താരങ്ങളെ ഒപ്പം ഉൾക്കൊള്ളിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി ഇക്കാര്യം അറിയിച്ചത്.

കരാർ അവസാനിച്ച് ടീം വിടുന്ന ഇവാൻ കലിയൂഷ്നി, വിക്ടർ മോംഗിൽ, അപോസ്‌റ്റോലാസ് ജിയാനു, മുഹീത് ഖാൻ, ഹെർമൻ ജോത് കബ്ര എന്നിവരുടെ ഒരു പോസ്റ്റ്‌ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ചെയ്തത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിക്ടർ മോംഗിൽന്റെ ഭാര്യ.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനോടും ആരാധകരോടും ഇത്രയുമധികം സ്നേഹം പ്രകടിപിച്ച താരങ്ങൾക്ക് ഇതിലും മികച്ച ഒരു ഫെയർവെൽ നൽകേണ്ടിയിരുന്നുവെന്നാണ് മോംഗിൽന്റെ ഭാര്യ പറഞ്ഞത്. എല്ലായിപ്പോഴും ചെയ്യുന്നത് പോലെ ബ്ലാസ്റ്റേഴ്‌സ് അർഹിച്ചത് നൽകിയില്ലെന്നും താരത്തിന്റെ ഭാര്യ കൂട്ടിച്ചേർത്തു.

ടീം വിടുന്ന ഓരോ താരത്തിനുമായി കുറഞ്ഞത് ഓരോ ഫെയർവെൽ പോസ്റ്റ്‌ ചെയ്തുകൊണ്ടെങ്കിലും ക്ലബിന് താരങ്ങളോട് സ്നേഹം പ്രകടിപ്പിക്കാമെന്ന് അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന്റെ പിന്തുണക്കും സ്നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് വിക്ടർ മോംഗിലും ഭാര്യയും ഇന്ത്യ വിടുന്നത്.

ഐഎസ്എലിനെ വിറപ്പിക്കുന്ന സൈനിങ് ലോഡിങ്?ഇനി വേറെ ലെവൽ കളികൾ?

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട കിടിലൻ സൂപ്പർ വിദേശതാരത്തിനെ യൂറോപ്യൻ വമ്പൻമാർ കൊണ്ടുപോയി?