in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ടീം വിടുന്നവർക്ക് പകരം പുതിയ താരങ്ങൾ, രണ്ടും കൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ തിരക്കിട്ട നീക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും കൊഴിഞ്ഞുപോകുന്ന താരങ്ങൾക്ക് പകരമായി പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിനെ വരവേൽക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ്
എഫ്സി ട്രാൻസ്ഫർ മാർക്കറ്റിൽ തിരക്കിട്ട നീക്കങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും കൊഴിഞ്ഞുപോകുന്ന താരങ്ങൾക്ക് പകരമായി പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള ഒരുക്കങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി 2020-ൽ ടീമിലേക്ക് കൊണ്ടുവന്ന പ്രഭ്ശുകൻ ഗിൽ എന്ന യുവ ഗോൾകീപ്പർ ഈസ്റ്റ്‌ ബംഗാൾ ഉൾപ്പടെയുള്ള ക്ലബ്ബുകൾ നോട്ടമിടുന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് ടീം വിട്ടുപോകുമെന്നാണ് കരുതുന്നത്. ഈയൊരു സ്ഥാനത്തേക്ക് പകരം മറ്റൊരു ഗോൾകീപ്പറെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്നേക്കും.

ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആയതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് തങ്ങളുടെ സൈനിങ്ങുകളെല്ലാം മികച്ച രീതിയിൽ നടത്തേണ്ടതുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഗോൾഡൻ ഗ്ലോവ് ജേതാവായ ഗിൽ പോകുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മറ്റൊരു ഇന്ത്യൻ ഗോൾകീപ്പറെ കൊണ്ടുവരുമെന്നാണ് കരുതുന്നത്.

കരാർ അവസാനിച്ചതിനാൽ പരിചയസമ്പന്നനായ ഗോൾകീപ്പർ കരഞ്ജിത്ത് സിങ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടിരുന്നു. 2024 വരെ കരാർ ഉണ്ടെങ്കിലും പ്രഭ്ശുകൻ ഗിലിനെ ഈ ട്രാൻസ്‌ഫർ വിൻഡോയിൽ ട്രാൻസ്ഫർ ഫീ വാങ്ങി വിറ്റുകൊണ്ട് പകരം പുതിയ ഇന്ത്യൻ ഗോൾകീപ്പറെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചേക്കാം.

.

ബെൽഫോർട്ടിന്റെ നാട്ടിൽ നിന്നും ഒരു താരത്തിനെ തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്??

ബ്ലാസ്റ്റേഴ്സിന് ഒരു അടിപൊളി ഗോൾ കീപ്പർ വരുന്നു?