in ,

AngryAngry OMGOMG CryCry

ഹോർമിപാമിനെ വാങ്ങാൻ മോഹൻ ബഗാൻ, വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന നീക്കങ്ങളെല്ലാം ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തകളും വരാറുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിന് വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് നടത്തുന്ന നീക്കങ്ങളെല്ലാം ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തകളും വരാറുണ്ട്.

അത്തരം ഒരു നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിരം ഇടം നേടുന്ന ഇന്ത്യൻ ഡിഫെൻഡർ ഹോർമിപാമിനെ വിൽക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് താരത്തിനെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് കൊണ്ട് ഒരു മികച്ച ഓഫർ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് നൽകിയിട്ടുണ്ട്. ഈയിടെയാണ് താരം ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി 2027 വരെ കരാറിൽ ഒപ്പ് വെച്ചത്.

എന്നാൽ മികച്ച ഒരു ട്രാൻസ്ഫർ ഫീയും അതിനൊപ്പം ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെടുന്ന ഒരു താരത്തിനെ കൂടി നൽകുകയാണെങ്കിൽ ഹോർമിപാമിനെ നൽകാമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ആവശ്യപ്പെടുന്നത്. സൂപ്പർ താരത്തിന് വേണ്ടി പണം ഒഴുക്കാൻ തയ്യാറായിട്ടാണ് മോഹൻ ബഗാനുള്ളത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫെൻസിലെ മികച്ച ഒരു ഇന്ത്യൻ താരത്തിനെ വിളിക്കുന്നതിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ അത്ര തൃപ്തിയിലല്ല. യുവ സൂപ്പർ താരത്തിനെ വിട്ടുനൽകിയാൽ പകരമായി മികച്ച ഇന്ത്യൻ ഡിഫെൻഡറേ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരുമോ എന്ന ആശങ്കയാണ് ആരാധകർക്കുള്ളത്.

ബ്ലാസ്റ്റേഴ്സിന്റെ തലപ്പത്ത് മാറ്റം, ഒഡിഷയും ഈസ്റ്റ്‌ ബംഗാളും കൊണ്ടുപോയി..

മാഞ്ചസ്റ്ററിലെ ഓൾഡ് ടാർഫോർഡിൽ കളിച്ച് ഇന്ത്യൻ താരങ്ങൾ