ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ മത്സരങ്ങൾ എല്ലാം ഗംഭീരമായി അരങ്ങേറിപ്പോകവേ ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളുടെ ഏറ്റവും മൂല്യമേറിയ ഇലവൻ പുറത്തുവിട്ടിരിക്കുകയാണ് ട്രാൻസ്ഫർ മാർക്കറ്റ് ഓഫ് ഇന്ത്യ. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഉൾപ്പെടെയാണ് ഈ ഇലവനിലുള്ളത്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വിലയേറിയ ഇലവനിൽ ഗോൾകീപ്പർ ആയി മുംബൈ സിറ്റിയുടെ ലച്ചംബയാണ് ഇടം നേടിയത്. 2.4 കോടിയാണ് ലച്ചംബയുടെ മാർക്കറ്റ് വാല്യൂ. ഡിഫൻസ് ലൈനിൽ 2.2 കോടി മാർക്കറ്റ് വിലയുള്ള മോഹൻ ബഗാന്റെ ആശിഷ് റായ്, കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോർമിപാം എന്നിവരെ കൂടാതെ 2.4 കോടി മാർക്കറ്റ് വിലയുള്ള ഗോവയുടെ ജിങ്കൻ, 2.6 കോടി മാർക്കറ്റ് വിലയുള്ള മുംബൈ സിറ്റിയുടെ ആകാശ് മിശ്ര എന്നിവർ സ്ഥാനം ഉറപ്പിച്ചു.
മധ്യനിരയിൽ 6.8 കോടി മാർക്കറ്റ് വിലയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അഡ്രിയാൻ ലൂണ, ആറുകോടി മാർക്കറ്റ് വിലയുള്ള മോഹൻ ബഗാന്റെ ഹ്യൂഗോ ബൗമസ്, 2.6 കോടി മാർക്കറ്റ് വിലയുള്ള മുംബൈ സിറ്റിയുടെ അപൂയ എന്നിവരാണ് മധ്യനിരയിലെ സാന്നിധ്യം.
മുന്നേറ്റ നിരയിൽ 2.8 കോടി മാർക്കറ്റ് വിലയുള്ള മുംബൈ സിറ്റിയുടെ ചാങ്തെ, 7.2 കോടി മാർക്കറ്റ് വിലയുള്ള മോഹൻ ബഗാന്റെ ദിമിത്രി പെട്രട്രോസ്, 8.8 കോടി മാർക്കറ്റ് വിലയുള്ള മോഹൻ ബഗാന്റെ ജെസൺ കമ്മിങ്സൻ എന്നിവരാണ് മുന്നേറ്റനിരയിലുള്ളത്.
ഇന്ത്യൻ സൂപ്പർ ലീല ഏറ്റവും വിലപിടിപ്പുള്ള ഇലവൻ താഴെ കൊടുത്തിരിക്കുന്നു:-