in ,

ആശാനെ ബലിയാടാകാൻ ഞങ്ങൾ സമ്മതിക്കില്ല, ബ്ലാസ്റ്റേഴ്‌സിൽ തുടരണം – മഞ്ഞപ്പട

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിർണ്ണായകമായ പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് മത്സരം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ ടീമിനോട് മൈതാനം വിടാൻ നിർദ്ദേശിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നിർണ്ണായകമായ പ്ലേഓഫ് മത്സരത്തിൽ റഫറിയുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് മത്സരം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ തന്റെ ടീമിനോട് മൈതാനം വിടാൻ നിർദ്ദേശിച്ചിരുന്നു.

തുടർന്ന് ബ്ലാസ്റ്റർസിനെതിരെയും പരിശീലകനായ ഇവാൻ വുകോമനോവിചിന്റെയും തീരുമാനം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ തീരുമാനത്തോട് പൂർണ്ണമായും യോജിച്ചുനിൽക്കുന്നതായിരുന്നു ഫാൻസിന്റെ പ്രതികരണം. ഈ സംഭവത്തെ തുടർന്ന് AIFF മീറ്റിങ് സംഘടിപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഒരു വിധി ലഭിച്ചില്ല.

എന്തായാലും കാലങ്ങളായി ഐഎസ്എലിൽ തുടർന്ന് കൊണ്ടിരിക്കുന്ന മോശം റഫറിയിങ്ങിനെതിരെ ശക്തമായി പ്രതിഷേധിച്ച ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ തീരുമാനം 100 ശതമാനം ശെരിയാണെന്നും, ഐഎസ്എലിലെ ടീമുകൾക്ക് തങ്ങൾ അർഹിക്കുന്നത് മോശം റഫറിയിങ് കാരണം ലഭിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ കൂട്ടായ്മയായ മഞ്ഞപ്പട.

ഇവാൻ വുകോമനോവിചിനെ ബലിയാടാകാൻ തങ്ങൾ സമ്മതിക്കില്ലെന്നും ക്ലബ്ബിന്റെ പരിശീലകനായി അദ്ദേഹം തുടരണമെന്നുമാണ് മഞ്ഞപ്പട പറഞ്ഞത്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ മഞ്ഞപ്പട നൽകിയ പ്രസ്താവന ഇതാ :

അടുത്ത തവണയെങ്കിലും തിളങ്ങണം; ബ്ലാസ്റ്റേഴ്സിന്റെ 3 താരങ്ങളെ നോട്ടമിട്ട് ഈസ്റ്റ് ബംഗാൾ

ലൂണ.. ലൂണ.. ലൂണ അല്ലാതെ പിന്നാര്?ഫാൻസ്‌ പ്ലയെർ ഓഫ് ദി സീസൺ