വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഏറ്റവും പ്രധാന താരമായി പ്രവർത്തിക്കാൻ പോകുന്നത് ഉക്രൈൻ താരമായ ഇവാൻ കലിയൂഷ്നിയാണെന്ന് ആരാധകർക്ക് നിസ്സംശയം പറയാം.
കാരണം പരിശീലനത്തിലും പ്രീസീസൺ മത്സരങ്ങളിലും ഈ 24 വയസുകാരൻ മധ്യനിരയിൽ നിന്നും കാഴ്ച വെക്കുന്ന പ്രകടനം അത്രത്തോളമുണ്ട്. എതിർതാരങ്ങളെ പൂട്ടിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരക്ക് മധ്യനിരയിൽ നിന്നും പിന്തുണ പകർന്നുമാണ് ഇവാൻ കലിയൂഷ്നി തിളങ്ങുന്നത്.
ശാരീരികമായും മികച്ച കരുത്തുള്ള താരത്തിനെ മറികടക്കുക എന്നത് പോലും മിക്ക സമയത്തും അസാധ്യമായതാണ്. എന്തായാലും അവസാന പ്രീസീസൺ മത്സരത്തിൽ ഇവാൻ കലിയൂഷ്നി നൽകിയ ഒരു കിടിലൻ അസിസ്റ്റാണ് ഇപ്പോൾ ഫാൻസിനിടെയിൽ ചർച്ചയാകുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനെതിരായ മത്സരത്തിൽ മധ്യനിരയിൽ നിന്നും അൽപ്പം മുന്നോട്ട് കയറിയ ഇവാന്റെ കാലിൽ നിന്നും പന്ത് നേടിയെടുക്കുവാൻ എതിർ ടീം താരം ശ്രമിച്ചെങ്കിലും മനോഹരമായ ഡ്രിബിൾ ചെയ്ത ഇവാൻ കലിയൂഷ്നി നൽകിയ നോ ലുക്ക് അസിസ്റ്റ് അതിലും മനോഹരമായിരുന്നു.
എതിർതാരങ്ങൾക്കിടയിലൂടെ ബ്രെയിസ് മിറാണ്ടക്ക് നൽകിയ പന്ത് ഗോളായി മാറി. തീർച്ചയായിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്താൻ കഴിവുള്ള താരമാണ് ഇവാൻ കലിയൂഷ്നിയെന്ന് താരത്തിന്റെ മൈതാനങ്ങളിലെ സമീപനങ്ങൾ തെളിയിക്കുന്നുണ്ട്.
ഇവാൻ കലിയൂഷ്നിയുടെ തകർപ്പൻ അസിസ്റ്റിൽ നിന്നും ബ്രെയിസ് മിറാണ്ട നേടിയ ഗോൾ വിഡിയോ ഇതാ :