in , , ,

ഐഎസ്എല്ലിൽ തീപടർത്താൻ ഇവാൻസ് വരുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ഹൈലാൻഡേഴ്സിന്റെ തട്ടകത്തിൽ അവരുടെ കുപ്പായമണിഞ്ഞു പന്ത് തട്ടാൻ പരിചയസമ്പത്തുള്ള ഒരു കിടിലൻ ഓസ്ട്രേലിയൻ ഡിഫെൻഡർ ഉണ്ടാകുമെന്ന് ഒഫീഷ്യൽ പ്രഖ്യാപനം .

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ ഹൈലാൻഡേഴ്സിന്റെ തട്ടകത്തിൽ അവരുടെ കുപ്പായമണിഞ്ഞു പന്ത് തട്ടാൻ പരിചയസമ്പത്തുള്ള ഒരു കിടിലൻ ഓസ്ട്രേലിയൻ ഡിഫെൻഡർ ഉണ്ടാകുമെന്ന് ഒഫീഷ്യൽ പ്രഖ്യാപനം വന്നു.

27 വയസുകാരനായ ഓസ്ട്രേലിയൻ ഡിഫെൻഡർ ആരോൺ ഇവാൻസിനെ സ്വന്തമാക്കിയതാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. ഓസ്ട്രേലിയക്കാരനായ ആരോൺ ഇവാൻസിന് ക്രോയേഷ്യൻ പൗരത്വം കൂടിയുണ്ട് എന്നതും ശ്രേദ്ദേയമാണ്.

2005 മുതൽ 2008 വരെ ഓസ്ട്രേലിയയിലെ ക്യാപിറ്റൽ ഫുട്ബോൾ അക്കാദമിയിലും 2009മുതൽ 2010 വരെ മറ്റൊരു ഫുട്ബോൾ അക്കാദമിയായ എസിടി അക്കാദമി ഓഫ് സ്പോർട്ടിലും തന്റെ യൂത്ത് കരിയർ ചെലവഴിച്ച ആരോൺ ഇവാൻസ് സീനിയർ കരിയർ ആരംഭിക്കുന്നത് 2011-ലാണ്.

2011-ൽ ഓസ്ട്രേലിയയിലെ ക്യാൻബറി സിറ്റി ക്ലബ്ബിലൂടെ സീനിയർ കരിയറിന് തുടക്കമിട്ട ആരോൺ ഇവാൻസ് ഇന്തോനേഷ്യൻ ഫുട്ബോൾ ലീഗിലും സുപരിചിത മുഖമാണ്. നിരവധി ക്ലബ്ബുകളുടെ കുപ്പായമണിഞ്ഞതിന് ശേഷമാണ് താരം ഇതാദ്യമായി ഇന്ത്യൻ ക്ലബ്ബിലേക്കെത്തുന്നത്.

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സിയുടെ വിശ്വസ്ഥനായ പ്രതിരോധ പോരാളിയായി ആരോൺ ഇവാൻസ് തകർത്ത് കളിക്കുമെന്ന പ്രതീക്ഷയിലാണ് ഹൈലാൻഡേഴ്സിന്റെ ആരാധകർ.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുന്നിൽ തന്നെ, ഐഎസ്എൽ കൂടുമാറ്റത്തിന്റെ ലിസ്റ്റ് ഇതാ..

വിഡിയോ – ഇവാന്റെ കിടിലൻ അസിസ്റ്റ്?ഗോളാക്കി മാറ്റി ബ്ലാസ്റ്റേഴ്‌സ് യുവതാരം..