in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഐഎസ്എല്ലിൽ ഒന്നാമതായി ബ്ലാസ്റ്റേഴ്‌സ്?പോയന്റ് ടേബിൾ ഇങ്ങനെ..

ഒരു മത്സരം പോലും കളിക്കാത്ത എഫ്സി ഗോവ ഏഴാം സ്ഥാനത്താണുള്ളത്. ഇന്ന് ഈസ്റ്റ്‌ ബംഗാളുമായാണ് എഫ്സി ഗോവയുടെ സീസണിലെ ആദ്യ മത്സരം അരങ്ങേറാനൊരുങ്ങുന്നത്. എഫ്സി ഗോവക്ക്‌ പിന്നിലെ സ്ഥാനങ്ങളിൽ നിലവിൽ ആദ്യ മത്സരത്തിൽ പരാജയം രുചിച്ച ടീമുകളാണ് നിലകൊള്ളുന്നത്.

സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പിന്നിടവേ ലീഗ് പോയന്റ് ടേബിൾ പുറത്തുവിട്ട് ഇന്ത്യൻ സൂപ്പർ ലീഗ്. 11 ടീമുകളിൽ എഫ്സി ഗോവയൊഴികെ 10 ടീമുകൾ ഓരോ മത്സരം വീതം കളിച്ച ആദ്യ റൗണ്ടിൽ മികച്ചുനിന്നത് കേരള ബ്ലാസ്റ്റേഴ്‌സ്.

ഒരു മത്സരത്തിൽ നിന്നും 3 പോയന്റുകളും 2 ഗോൾവ്യത്യാസവുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഐഎസ്എൽ പോയന്റ് ടേബിളിൽ ആദ്യ സ്ഥാനക്കാരായി നിൽക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ്‌ ബംഗാളിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ 3-1 ന്റെ വിജയം.

കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഒഡിഷ എഫ്സി, ചെന്നൈയിൻ എഫ്സി, ബാംഗ്ലൂരു എന്നിവരാണ് ആദ്യ മത്സരത്തിൽ വിജയിച്ച ടീമുകൾ. അതേസമയം മുംബൈ സിറ്റി എഫ്സി ഹൈദരാബാദ് എഫ്സി എന്നിവർ തമ്മിലുള്ള മത്സരമാണ് സമനിലയിൽ കലാശിച്ച ഏകമത്സരം.

ഒരു മത്സരം പോലും കളിക്കാത്ത എഫ്സി ഗോവ ഏഴാം സ്ഥാനത്താണുള്ളത്. ഇന്ന് ഈസ്റ്റ്‌ ബംഗാളുമായാണ് എഫ്സി ഗോവയുടെ സീസണിലെ ആദ്യ മത്സരം അരങ്ങേറാനൊരുങ്ങുന്നത്. എഫ്സി ഗോവക്ക്‌ പിന്നിലെ സ്ഥാനങ്ങളിൽ നിലവിൽ ആദ്യ മത്സരത്തിൽ പരാജയം രുചിച്ച ടീമുകളാണ് നിലകൊള്ളുന്നത്.

വരും മത്സരങ്ങളിലെല്ലാം ഈ ഫോം തുടർന്ന്കൊണ്ട് ഇതേ സ്ഥാനത്തിൽ തങ്ങൾക്ക് തുടരാൻ കഴിയുമെന്ന വിശ്വാസം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുണ്ട്. അടുത്ത ഹോം മത്സരത്തിൽ ATK മോഹൻ ബഗാനെതിരെ ഞായറാഴ്ചയാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ട് കെട്ടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ റൗണ്ട് പിന്നിട്ടപ്പോഴുള്ള ലീഗ് പോയന്റ് ടേബിൾ ഇങ്ങനെയാണ് :

കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തും മുന്നേറ്റം നടത്തി ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സിനെ കൈവിടാതെ ബൈജൂസ്..