in , , ,

LOVELOVE

കളിക്കളത്തിൽ മാത്രമല്ല, കളിക്കളത്തിന് പുറത്തും മുന്നേറ്റം നടത്തി ബ്ലാസ്റ്റേഴ്‌സ്

ബിന്‍ഗോ, അമറോണ്‍, ഡെല്‍ഫ്രഷ്, കള്ളിയത്ത് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള നിരവധി കമ്പനികൾ നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സ്‌പോൺസർമാർ. ഐഎസ്എല്ലിൽ ക്ലബുകളൊന്നും വലിയ സാമ്പത്തിക ലാഭത്തിലാവാത്ത ഈ അവസ്ഥയിൽ ബ്ലാസ്റ്റേഴ്സിന് ഇത്തരത്തിൽ വമ്പൻ കമ്പനികൾ സ്പോൺസർമാരായി എത്തുന്നത് ബ്ലാസ്റ്റേഴ്സിനെ സാമ്പത്തികമായി ലാഭത്തിലേക്കെത്തിക്കും. അത് ക്ലബ്ബിന് ഏറെ ഗുണകരമാവും എന്നതിൽ സംശയമില്ല.

മറ്റു ക്ലബ്ബുകളെ അപേക്ഷിച്ച് കേരളാ ബ്ലാസ്റ്റേഴ്സിന് ഒരുപാട് സ്പോൺസർമാരെ ലഭിക്കുന്നുണ്ട്. ഏഷ്യയിലെ തന്നെ പ്രമുഖരായ ബൈജൂസ്‌ ആണ് ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ ജേഴ്‌സി സ്പോൺസർ. ഇത്തരത്തിൽ വമ്പൻ കമ്പനികളൊക്കെ ബ്ലാസ്റ്റേഴ്സിന് പുറകിലാണ്.അതിനുള്ള പ്രധാനപ്പെട്ട കാരണം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ജനപ്രീതി തന്നെയാണ്. കേരളത്തിനകത്തും പുറത്തുമായി ബ്ലാസ്റ്റേഴ്സിന് ഒരുപാട് ആരാധകരുണ്ട്. അതിനാൽ തന്നെയാണ് വമ്പൻ കമ്പനികൾ ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർമാരായി എത്തുന്നത്.

ബിന്‍ഗോ, അമറോണ്‍, ഡെല്‍ഫ്രഷ്, കള്ളിയത്ത് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള നിരവധി കമ്പനികൾ നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ സ്‌പോൺസർമാർ. ഐഎസ്എല്ലിൽ ക്ലബുകളൊന്നും വലിയ സാമ്പത്തിക ലാഭത്തിലാവാത്ത ഈ അവസ്ഥയിൽ ബ്ലാസ്റ്റേഴ്സിന് ഇത്തരത്തിൽ വമ്പൻ കമ്പനികൾ സ്പോൺസർമാരായി എത്തുന്നത് ബ്ലാസ്റ്റേഴ്സിനെ സാമ്പത്തികമായി ലാഭത്തിലേക്കെത്തിക്കും. അത് ക്ലബ്ബിന് ഏറെ ഗുണകരമാവും എന്നതിൽ സംശയമില്ല.

കൂടാതെ ഉദ്‌ഘാടന മത്സരദിവസം പടവെട്ട് എന്ന മലയാള ചിത്രത്തിൻറെ ട്രെയ്‌ലർ ലോഞ്ചിങ്ങും പ്രൊമേഷനും ഉണ്ടായിരുന്നു. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിന്റെ ആരാധകർക്ക് മുന്നിൽ സിനിമ പ്രൊമോഷൻ നടത്തുന്നത്. ഇത്തരത്തിലുള്ള നവീനമായ രീതിയികൾ ബ്ലാസ്റ്റേഴ്സിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് സുരക്ഷനൽകും.

മറ്റു ക്ലബ്ബുകൾ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് ഇത്തരത്തിൽ സാമ്ബത്തിക മുന്നേറ്റം ഉണ്ടാക്കുമ്പോൾ അത് ബ്ലാസ്റ്റേഴ്സിന് മാത്രമല്ല മറ്റ് സാമ്പത്തിക മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൊച്ചിയിൽ നടന്ന ഉദ്ഘാടനമത്സരത്തിന് കൊച്ചി മെട്രോയിൽ സാമ്പത്തിക ഉയർച്ച ഉണ്ടായിട്ടുണ്ട്. പതിവിലും വിപരീതമായി കൂടുതൽ യാത്രക്കാർ ഉദ്‌ഘാടനം മത്സര ദിവസം മെട്രോയുടെ യാത്ര ചെയ്തു എന്നാണ കൊച്ചി മെട്രോ പുറത്ത് വിട്ട റിപ്പോർട്ടുകൾ.

ഇത്തരത്തിലുള്ള ക്ലബ്ബിന്റെ സാമ്പത്തികമായ മുന്നേറ്റം ക്ലബ്ബിനും ക്ലബ്ബിനെ സ്നേഹിക്കുന്ന ആരാധകർക്കും പ്രധാനപെട്ടതാണ്. അക്കാദമി വികസിപ്പിക്കുക, ,മികച്ച താരങ്ങളെ ടീമിലെത്തിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ സാമ്പത്തികമായ പുരോഗതി അത്യാവശ്യമായ ഘട്ടത്തിലാണ് സാമ്പത്തിക മേഖലയിലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റം.

ഇജ്ജാതി കംബാക്ക്?രോമാഞ്ചം കൊള്ളിച്ച ക്ലൈമാക്സ്.. ഐഎസ്എല്ലിലെ കിടിലൻ പോരാട്ടത്തിൽ ഗോമ്പാവുവിന്റെ ടീമിന് വിജയം

ഐഎസ്എല്ലിൽ ഒന്നാമതായി ബ്ലാസ്റ്റേഴ്‌സ്?പോയന്റ് ടേബിൾ ഇങ്ങനെ..