in ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പ്രീസീസൺ തന്ത്രങ്ങൾ ഇങ്ങനെയാണ്..

കൂടുതൽ പ്രീസീസൺ മത്സരങ്ങൾ കളിച്ച് വരാനിരിക്കുന്ന ഐ എസ് എൽ സീസണിലേക്ക് കൂടുതൽ ശക്തരായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഫിഫ വിലക്ക് കാരണം യു എ ഇ ക്ലബ്ബുകളുമായി പ്രീസീസൺ മത്സരങ്ങൾ കളിക്കാൻ കഴിയാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്‌സിന് മറ്റു ചില പ്ലാനുകൾ ഉണ്ട്.

അതിൽ ഒരു പ്ലാൻ എന്തെന്നാൽ യു എ ഇ യിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം കേരള പ്രീമിയർ ലീഗ് ടീമായ കേരള യുണൈറ്റഡുമായി സൗഹൃദ മത്സരങ്ങൾ കളിക്കുക എന്നതാണ് എന്നാണ് നമുക്ക് അറിയാൻ കഴിയുന്നത്.

ഇത് സംബന്ധിച്ച് കേരള യുണൈറ്റഡ് സി ഇ ഒ യും ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടറും തമ്മിൽ നടന്ന ചർച്ച ധാരണയിലെത്തിയിട്ടുണ്ട്.

ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ മുഴുവൻ ചെലവുകളും കേരള ബ്ലാസ്റ്റേഴ്‌സ് വഹിക്കും. കൂടുതൽ പ്രീസീസൺ മത്സരങ്ങൾ കളിച്ച് വരാനിരിക്കുന്ന ഐ എസ് എൽ സീസണിലേക്ക് കൂടുതൽ ശക്തരായി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

റൂമർ: ഈ താടിക്കാരൻ ബ്ലാസ്റ്റേഴ്സിൽ വന്നാൽ പൊളിക്കും?

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ കാത്തിരിപ്പ് തീരാൻ ഇനി ദിവസങ്ങൾ മാത്രം??