in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

പരാജയം തുടർകഥയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്?പഞ്ചാബിനോടും തോറ്റുതുന്നം പാടി?

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഐഎസ്എല്ലിലെ പുതുമുഖക്കാരായ പഞ്ചാബ് എഫ്സിയെ നേരിടാൻ പോയ കേരള ബ്ലാസ്റ്റേഴ്സിനു അപ്രതീക്ഷിത തോൽവി. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് കൊൽക്കത്തയിൽ വെച്ച് പരാജയപ്പെടുത്തിയത്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഐഎസ്എല്ലിലെ പുതുമുഖക്കാരായ പഞ്ചാബ് എഫ്സിയെ നേരിടാൻ പോയ കേരള ബ്ലാസ്റ്റേഴ്സിനു അപ്രതീക്ഷിത തോൽവി. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ 3 ഗോളുകൾക്കാണ് കൊൽക്കത്തയിൽ വെച്ച് പരാജയപ്പെടുത്തിയത്.

ഐ ലീഗിൽ നിന്നും ഐഎസ്എലിലേക്ക് പ്രമോഷൻ കിട്ടിയ പഞ്ചാബ് എഫ്സി അടിമുടി മാറ്റങ്ങളുമായാണ് ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് സമീപിക്കുന്നത്. കിടിലൻ താരങ്ങളെ ടീമിലെത്തിച്ചുകൊണ്ട് ടീം ശക്തമാക്കിയ പഞ്ചാബി എഫ് സി vs കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുകയും ചെയ്തു.

ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ ഗോകുലം കേരളയോട് തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് vs ബാംഗ്ലൂർ എഫ്സിയുടെ റിസർവ് ടീമിനോട് സമനിലയും വഴങ്ങിയിരുന്നു. തുടർന്ന് ഇന്ത്യൻ എയർഫോഴ്സിനെതിരെ വിജയം നേടിയ ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരത്തിലാണ് പഞ്ചാബിനോട് തോൽക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടിയുള്ള രണ്ടു ഗോളുകൾ നേടിയത് അരങ്ങേറ്റം കുറിച്ച മിലോസ് എന്ന യൂറോപ്യൻ താരവും ഇന്ത്യൻ താരമായ ബിദ്യസാഗറുമാണ്. ഇന്ത്യൻ എയർഫോഴ്സിന് എതിരായ മത്സരത്തിൽ ഹാട്രിക് ഗോളുകൾ നേടിയ ബിദ്യാസാഗർ മികച്ച പ്രകടനമാണ് ലഭിക്കുന്ന അവസരങ്ങളിൽ നിന്നും പുറത്തെടുക്കുന്നത്. സെപ്റ്റംബർ ആദ്യ ആഴ്ചയോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് യുഎഇ പ്രീ സീസൺ പര്യടനത്തിനുവേണ്ടി പോകുന്നത്.

മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ട് വരാൻ ശ്രമങ്ങൾ; നിർണായക റിപ്പോർട്ട് പുറത്ത് വിട്ട് ദേശീയ മാധ്യമം

വേട്ടയാവസാനിച്ചിട്ടില്ല, ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ഫോറിൻ സൈനിങ് വരുന്നുണ്ടെന്ന് മാർക്കസ്