in , , ,

AngryAngry LOVELOVE LOLLOL OMGOMG CryCry

ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ വിരോധികൾ;ബഗാന്റെ കിരീട നേട്ടത്തിലും ബ്ലാസ്റ്റേഴ്സിന് പരിഹാസം

കഴിഞ്ഞ ദിവസമാണ് നിർണായകമായ ഐഎസ്എൽ ഷീൽഡ് പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തി മോഹൻ ബഗാൻ കിരീടം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. എന്നാൽ വിജയത്തിനിടയിലും ബ്ലാസ്റ്റേഴ്‌സ് വിരോധികൾ ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിക്കാൻ മറന്നില്ല.

കഴിഞ്ഞ ദിവസമാണ് നിർണായകമായ ഐഎസ്എൽ ഷീൽഡ് പോരാട്ടത്തിൽ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തി മോഹൻ ബഗാൻ കിരീടം നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മോഹൻ ബഗാന്റെ വിജയം. എന്നാൽ വിജയത്തിനിടയിലും ബ്ലാസ്റ്റേഴ്‌സ് വിരോധികൾ ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിക്കാൻ മറന്നില്ല.

ഈ സീസൺ തുടക്കത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും മോഹൻ ബഗാനിലെത്തിയ മലയാളി താരം സഹൽ അബ്ദുൽ സമദിനെ ചുറ്റിപ്പറ്റിയാണ് എതിരാളികളുടെ പരിഹാസം. ബഗാന്റെ കിരീടനേട്ടത്തിന് പിന്നാലെ സഹൽ അബ്ദുൽ സമദ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടിൽ വിജയാഘോഷത്തിൻറെ ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു.

ഈ ചിത്രത്തിന് താഴെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമാണ് ബ്ലാസ്റ്റേഴ്‌സ് വിരോധികൾ ബ്ലാസ്‌റ്റേഴ്‌സിനെ പരിഹസിച്ചത്. നീണ്ട അഞ്ച് വർഷക്കാലം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടും സഹലിന് കിരീടം നേടാൻ മോഹൻ ബഗാനിൽ വരേണ്ടി വന്നു എന്നാണ് പരിഹാസം. ഈ അഭിപ്രായം വാസ്തവകരമാണ് എങ്കിലും സഹലിന്റെ ചിത്രത്തിന് താഴ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലാസ്റ്റഴ്സ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് വിമർശകരുടെ പരിഹാസം.

അതെ സമയം മോഹൻ ബഗാനിൽ എത്തിയതിന് ശേഷമുള്ള സഹലിന്റെ രണ്ടാം കിരീടമാണ് ഇത്. സീസൺ തുടക്കത്തിൽ നടന്ന ഡ്യുറാൻഡ് കപ്പിൽ ബഗാൻ മുത്തമിട്ടപ്പോൾ ടീമിന്റെ നിർണായക ഘടകമായി സഹൽ ഉണ്ടായിരുന്നു. ഇന്നലത്തെ പോരാട്ടത്തിൽ പരിക്ക് കാരണം സഹൽ കളിച്ചിരുന്നില്ല എങ്കിലും സഹലിന്റെ കരിയറിലെ രണ്ടാം കിരീടമാണിത്.

അതെ സമയം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ കിരീടപ്രതീക്ഷകൾ ഇനിയും അവസാനിച്ചിട്ടില്ല. നിലവിൽ പ്ലേ ഓഫിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഇപ്പോഴും കിരീട സാധ്യതകളുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരത്തിനെ സൈൻ ചെയ്യാൻ എതിരാളികളുടെ നീക്കങ്ങൾ..

തിരിച്ചെത്തിയതിൽ അതിയായ സന്തോഷം; പ്ലേ ഓഫിനുണ്ടാവുമെന്ന സൂചന നൽകി ലൂണ; വീഡിയോ കാണാം