ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മോശം പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കഴിഞ്ഞ സീസണുകളിലെല്ലാം ലഭിച്ച പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്. ഐ എസ് എൽ ടൂർണമെന്റിന് പിന്നാലെ സൂപ്പർ കപ്പിലും കിരീടമില്ലാതെയാണ് ബ്ലാസ്റ്റേഴ്സിന്റെ മടക്കം.
എന്തായാലും കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ മുൻ ബ്ലാസ്റ്റേഴ്സ് താരത്തിനും അത്ര മികച്ച സമയമായിരുന്നില്ല ഈ സീസണിൽ ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മുൻപത്തെ സീസണിൽ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിത്രിയോസ് ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സ് വിട്ടതിനുശേഷം മോശം ഫോമിലേക്കാണ് വീണു പോയത്.
Also Read – തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ???
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ സീസണിൽ 10 ഗോളുകൾ സ്കോർ ചെയ്ത ഗ്രീക്ക് സൂപ്പർ താരം ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള തുടർച്ചയായ രണ്ടാമത്തെ സീസണിൽ 17 മത്സരങ്ങളിൽ നിന്നും 13 ഗോളുകളാണ് സ്വന്തമാക്കിയത്.
Also Read – തകർപ്പൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ് വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ???
എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എതിരാളികളായ ഈസ്റ്റ് ബംഗാളിലേക്ക് പോയ ദിമിത്രിയോസിനു 19 മത്സരങ്ങളിൽ നിന്നും വെറും 4 ഗോളുകൾ മാത്രമാണ് ഈ സീസണിൽ സ്കോർ ചെയ്യാനായത്.
Also Read – കരോലീസിനെ പുറത്താക്കി പുതിയ തകർപ്പൻ സൈനിങ്??സാധ്യതകൾക്ക് പ്രത്യേക കാരണമുണ്ട്..
അതേസമയം അടുത്ത സീസണിൽ ദിമിത്രിയോസിനെ ഈസ്റ്റ് ബംഗാൾ ജഴ്സിയിൽ കാണാനുള്ള സാധ്യതയും കുറവാണ്. സൂപ്പർതാരത്തിനെ ഒഴിവാക്കി പകരം പുതിയ വിദേശ സൈനിങ്ങിനെ കൊണ്ടുവരാനാണ് ഈസ്റ്റ് ബംഗാളിന്റെ നീക്കങ്ങൾ.
Also Read – ശത്രുക്കളുടെ വെല്ലുവിളികൾക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് പണം ഒഴുക്കേണ്ടി വരും??