in , , , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

തിരിച്ചെത്തിയതിൽ അതിയായ സന്തോഷം; പ്ലേ ഓഫിനുണ്ടാവുമെന്ന സൂചന നൽകി ലൂണ; വീഡിയോ കാണാം

ഏപ്രിൽ 19 ന് ഭുവനേശ്വേറിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയ്ക്കെതിരായ പ്ലേ ഓഫ് മത്സരത്തിനൊരുങ്ങുമ്പോൾ ആരാധകർക്കുള്ള ഏറ്റവും വലിയ ആശങ്കയാണ് പരിക്കേറ്റ അഡ്രിയാൻ ലൂണ മത്സരത്തിൽ കളിക്കുമോ എന്നുള്ളത്. ആശങ്കകൾ വ്യാപകമാവുമ്പോൾ ഇക്കാര്യത്തിൽ ഒരു സൂചന നൽകിയിരിക്കുകയാണ് ലൂണ.

ഏപ്രിൽ 19 ന് ഭുവനേശ്വേറിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒഡീഷയ്ക്കെതിരായ പ്ലേ ഓഫ് മത്സരത്തിനൊരുങ്ങുമ്പോൾ ആരാധകർക്കുള്ള ഏറ്റവും വലിയ ആശങ്കയാണ് പരിക്കേറ്റ അഡ്രിയാൻ ലൂണ മത്സരത്തിൽ കളിക്കുമോ എന്നുള്ളത്. ആശങ്കകൾ വ്യാപകമാവുമ്പോൾ ഇക്കാര്യത്തിൽ ഒരു സൂചന നൽകിയിരിക്കുകയാണ് ലൂണ.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേജിൽ പങ്ക് വെച്ച വീഡിയോയിലാണ് ലൂണ കളിക്കളത്തിൽ തിരികെയെത്തിയതിൽ സന്തോഷം ഉണ്ടെന്ന് അറിയിച്ചത്. ‘കളിക്കളത്തിൽ തിരിച്ചെത്തിയതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു കളി വരാനിരിക്കുന്നു’ എന്നാണ് ലൂണയുടെ വാക്കുകൾ.

അതെ സമയം നേരത്തെ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് പറഞ്ഞത് പ്ലേ ഓഫിൽ ലൂണയും ദിമിയും കളിക്കാനിറങ്ങുന്ന കാര്യം സംശയകരമാണ് എന്നാണ്. എന്നാൽ കളത്തിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ലൂണ പറയുമ്പോൾ താരം പ്ലേ ഓഫിനിറങ്ങും എന്ന് തന്നെയാണ് ആരാധകർ വ്യാഖ്യാനിക്കുന്നത്.

അതെ സമയം ലൂണ തിരിച്ചെത്തിയാൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ കിരീട പ്രതീക്ഷകൾ വീണ്ടും സജീവമാകും. കാരണം ലൂണയുടെ അഭാവമാണ് ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിനുള്ള പ്രധാന കാരണം.

അതേ സമയം പ്ലേ ഓഫ് മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ മുന്നേറ്റ താരം ദിമിത്രി ഡയ്മന്തക്കോസ് ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്. പരിക്കേറ്റ ദിമി കളത്തിലേക്ക് തിരിച്ച് വന്നതിന്റെ യാതൊരു അപ്‌ഡേറ്റും പുറത്ത് വന്നിട്ടില്ല.

ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ വിരോധികൾ;ബഗാന്റെ കിരീട നേട്ടത്തിലും ബ്ലാസ്റ്റേഴ്സിന് പരിഹാസം

മോഹൻ ബഗാന്റെ പരിശീലകനെ തൂക്കി ഐഎസ്എൽ വമ്പന്മാർ